വെനസ്വേ തെരഞ്ഞെടുപ്പ് അമേരിക്കയ്ക്കുള്ള മുന്നറിയിപ്പ്

0
44


കാരക്കസ്: വെനസ്വേ തെരഞ്ഞെടുപ്പ് അമേരിക്കയ്ക്കുള്ള മുന്നറിയിപ്പാണെന്ന് പ്രസിഡന്‍റ് നിക്കോളാസ് മഡുറോ.തന്‍റെ രാജ്യത്തെ ജനങ്ങള്‍ ബുദ്ധിയുള്ളവരാണെന്നും അതാണ് തെരഞ്ഞെടുപ്പുഫലം തങ്ങള്‍ക്കനുകൂലമായതെന്നും പറഞ്ഞ മഡുറോ അമേരിക്കന്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിന്‍റെ സാമ്രാജ്യത്വ ഭരണത്തിന് ചില സന്ദേശങ്ങള്‍ നല്‍കുന്നതാണ് തെരഞ്ഞെടുപ്പ് ഫലമെന്നും വ്യക്തമാക്കി.

ഞായറാഴ്ച നടന്ന തെരഞ്ഞെടുപ്പില്‍ മഡുറോയുടെ നേതൃത്വത്തിലുള്ള ഭരണകക്ഷി 23ല്‍ 17 സീറ്റുകളും നേടിയിരുന്നു.

വെനസ്വേലയില്‍ നടക്കുന്ന തെരഞ്ഞെടുപ്പുകളിലൊന്നും കൃത്രിമം നടക്കുകയില്ലെന്നും അതത് സമയങ്ങളില്‍ പരിശോധനയ്ക്ക് വിധേയമാക്കാറുണ്ടെുന്നും മഡുറോ കൂട്ടിച്ചേര്‍ത്തു.