വേങ്ങര ചര്‍ച്ചയാകും ; യുഡിഎഫ് നേതൃയോഗം ഇന്ന് കോഴിക്കോട്

0
47

കോഴിക്കോട്: വേങ്ങര ഉയര്‍ത്തിയ അലയൊലികളുടെ പശ്ചാത്തലത്തില്‍ യുഡിഎഫ് നേതൃയോഗം ഇന്ന് കോഴിക്കോട് ചേരും. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന യാത്രയ്ക്ക് മുന്നോടിയാണ് യോഗം. കോഴിക്കോട് ലീഗ് ഹൗസിലാണ് യോഗം.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെപിസിസി പ്രസിഡന്റ് എംഎം ഹസ്സന്‍ പങ്കെടുക്കും. കാസര്‍കോട്, കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂര്‍ എന്നീ ഏഴു ജില്ലകളിലെ യുഡിഎഫിലെ പ്രധാന നേതാക്കള്‍ യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്.

മറ്റു എഴുജില്ലകളുടെ യോഗം 25 ന് തിരുവനന്തപുരം കന്റോണ്‍മെന്റ് ഹൗസില്‍ തീരുമാനിച്ചിട്ടുണ്ട്. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹ നടപടികളില്‍ പ്രതിഷേധിച്ച് നവംബര്‍ ഒന്നു മുതല്‍ ഡിസംബര്‍ ഒന്നുവരെ ഒരുമാസം നീണ്ടു നില്‍ക്കുന്ന ക്യാമ്പയിന്‍ സംഘടിപ്പിക്കാനാണ് യുഡിഎഫ് തീരുമാനം.

സോളാര്‍ വിഷയം മുന്‍നിര്‍ത്തിയുള്ള  ഇടതുപ ആക്രമണങ്ങളെ എങ്ങനെ പ്രതിരോധിക്കണമെന്ന കാര്യവും  ചര്‍ച്ചയാകും.