സമരം ശക്തമാക്കി സത്യജിത്ത് റെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദ്യാര്‍ത്ഥികള്‍

0
37


കൊല്‍ക്കത്ത: കൊല്‍ക്കത്തിയിലെ സത്യജിത്ത് റെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് ഹോസ്റ്റലില്‍ പുതുതായി നടപ്പിലാക്കിയ പരിഷ്‌കാരങ്ങളില്‍ പ്രതിഷേധിച്ച് വിദ്യാര്‍ത്ഥികള്‍ സമരം നടത്തിയിരുന്നു. സമരം നടത്തിയതിന് പുറത്താക്കിയ വിദ്യാര്‍ത്ഥികളെ തിരിച്ചെടുക്കില്ലെന്ന് കോളജ് മാനേജ്‌മെന്‍റ് വ്യക്തമാക്കി. ചര്‍ച്ചയില്‍ മാനേജ്‌മെന്‍റ് ധിക്കാരപരമായാണ് പെരുമാറിയതെന്ന് വിദ്യാര്‍ത്ഥികള്‍ പറഞ്ഞു.സമരം ശക്തമാക്കാന്‍ പ്രതിഷേധക്കാര്‍.

പിരിച്ചു വിട്ടവരെ ഒരു കാരണവശാലും തിരിച്ചെടുക്കില്ലെന്നും ഇനിയും വിദ്യാര്‍ത്ഥികളെ പുറത്താക്കുമെന്നും ഡയറക്ടര്‍ ദേബമിത്ര പറഞ്ഞു. മാനേജ്‌മെന്റ് നടപടികള്‍ അംഗീകരിക്കാന്‍ കഴിയാത്തവര്‍ കാമ്പസ് വിട്ടു പോകണമെന്നും ദേബമിത്ര അറിയിച്ചു.

കോളജ് ഹോസ്റ്റലില്‍നിന്ന് ആണ്‍കുട്ടികളും പെണ്‍കുട്ടികളും മാറിത്താമസിക്കണമെന്നു തുടങ്ങിയ പരിഷ്‌കാരങ്ങളാണ് മാനേജ്‌മെന്റ് നടപ്പിലാക്കിയത്. പരിഷ്കാരങ്ങള്‍ക്കെതിരെ പ്രതിഷേദിച്ച വിദ്യാര്‍ത്ഥികളേയാണ് പുറത്താക്കിയത്.

കോളജ് ഡയറക്ടറായി ദേബമിത്ര എത്തിയതിനു ശേഷമാണ് നിര്‍ദേശങ്ങള്‍ നടപ്പിലാക്കുന്നതെന്നും ഫിലിം മേഖലയുമായി ഒരു ബന്ധവുമില്ലാത്ത വ്യക്തിയാണ് ദേബമിത്രയെന്നും വിദ്യാര്‍ത്ഥികള്‍ പറഞ്ഞു.