ഏഷ്യാകപ്പ് ഹോക്കി; മലേഷ്യക്കെതിരെ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ വിജയം

0
55

ധാക്ക: ഏഷ്യാകപ്പ് ഹോക്കി സൂപ്പര്‍ ഫോറില്‍ ഇന്ത്യയുടെ തുടരന്‍ ഗോള്‍ വര്‍ഷം. മലേഷ്യയെ രണ്ടിനെതിരെ ആറു ഗോളുകള്‍ക്കാണ് ഇന്ത്യ പരാജയപ്പെടുത്തിയത്. ഇതോടെ ഇന്ത്യ ടൂര്‍ണ്ണമെന്റിന്റെ ഫൈനലിലെത്താന്‍ സാധ്യതയേരി. ഇന്ത്യക്ക് ഇനി പാകിസ്താനുമായി ഒരു മത്സരം ബാക്കിയുണ്ട്.

14ാം മിനിറ്റില്‍ ആകാശ്ദീപ്, 19-ാം മിനിറ്റില്‍ ഹര്‍മന്‍പ്രീത് സിങ്, 24-ാം മിനിറ്റില്‍ എസ്.കെ.ഉത്തപ്പ, 33-ാം മിനിറ്റില്‍ ഗുര്‍ജന്ത് സിങ്, 40-ാം മിനിറ്റില്‍ എസ്.വി.സുനില്‍, 60-ാം മിനിറ്റില്‍ സര്‍ദാര്‍ സിങ് എന്നിവരാണ് ഇന്ത്യക്കായി സ്‌കോര്‍ ചെയ്തത്.

50ാം മിനിറ്റില്‍ റാസീ റഹീമും 59-ാം മിനിറ്റില്‍ റംദാന്‍ റോസ്ലിയുമാണ് മലേഷ്യയുടെ മടക്കഗോളുകള്‍ നേടിയത്. സൂപ്പര്‍ ഫോറില്‍ കഴിഞ്ഞ ദിവസം നടന്ന ആദ്യ മത്സരത്തില്‍ കൊറിയക്കെതിരെ ഇന്ത്യ സമനില പിടിച്ചിരുന്നു. അവസാന മിനിറ്റില്‍ ഗുര്‍ജന്ത് സിങ് നേടിയ ഗോളിലൂടെയാണ് ഇന്ത്യ സമനില നേടിയിരുന്നത്. ശനിയാഴ്ചയാണ് പാകിസ്താനുമായുള്ള മത്സരം. പ്രാഥമിക റൗണ്ടില്‍ പാകിസ്താനെ ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്ക് ഇന്ത്യ പരാജയപ്പെടുത്തിയിരുന്നു. പാകിസ്താനുമായുള്ള അടുത്ത മത്സരം ഇന്ത്യയ്ക്ക് നിര്‍ണായകമാണ്.