കലണ്ടറില്‍ താജ്മഹലിനെ ഉള്‍പ്പെടുത്തി യു.പി സര്‍ക്കാര്‍

0
39

ലഖ്നൗ : താജ്മഹല്‍ ഉള്‍പ്പെടുത്തി പുതിയ കലണ്ടര്‍ പുറത്തിറക്കി യു.പി സര്‍ക്കാര്‍. പബ്ലിക് റിലേഷന്‍ ഡിപ്പാര്‍ട്ട്മെന്‍റ് പുറത്തിറക്കിയ പൈതൃക കലണ്ടറിലാണ് താജ്മഹലിനെ ഉള്‍പെടുത്തിയത്. ചിത്രത്തോടൊപ്പം യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ഫോട്ടോയും ചേര്‍ത്തിട്ടുണ്ട്.

യോഗി ആദ്യത്യനാഥ്​ മന്ത്രിസഭ അധികാരമേറ്റ്​ ആറുമാസത്തിനുള്ളില്‍ പുറത്തിറക്കിയ ടൂറിസം കൈപുസ്തകത്തില്‍ താജ്മഹലിനെ ഉള്‍പെടുത്താത്തത് വിവാദമായിരുന്നു. ഇന്ത്യന്‍ സംസ്​കാരത്തി​നേറ്റ കളങ്കമാണ്​ താജ്​മഹലെന്ന് ബി.ജെ.പി എം.എല്‍.എ സംഗീത്​ സോം പറഞ്ഞതും വിവാദമായി.ഇതില്‍ നിന്ന് മുഖം രക്ഷിക്കുന്നതിനായാണ് കലണ്ടറില്‍ താജ്മഹലിനെ ഉള്‍പെടുത്തി സര്‍ക്കാര്‍ തന്നെ രംഗത്തെത്തിയത്.

ഗൊരഖ്പൂരിലെ ഗൊരഖ്നാഥ് ക്ഷേത്രവും കലണ്ടറില്‍ ഉള്‍പെടുത്തിയിട്ടുണ്ട്. ബനാറസിലെ കാശി വിശ്വനാഥ് ക്ഷേത്രം, ഝാന്‍സി കോട്ട, സര്‍നാത് തുടങ്ങിയ സുപ്രധാന സ്ഥലങ്ങളും കലണ്ടറിലുണ്ട്.