കൊല്‍ക്കത്തയിലെ എല്‍ഐസി കെട്ടിടത്തില്‍ വന്‍ തീപിടുത്തം

0
34


കൊല്‍ക്കത്ത: കൊല്‍ക്കത്തയില്‍ എല്‍ഐസി കെട്ടിടത്തില്‍ വന്‍ തീപിടുത്തം. ജവഹര്‍ലാല്‍ നെഹ്റു റോഡില്‍ സ്ഥിതിചെയ്യുന്ന കെട്ടിടത്തിന്റെ പതിനേഴാം നിലയിലായിരുന്നു അഗ്നിബാധ ഉണ്ടായത്. ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ദീപാവലി പ്രമാണിച്ച്‌ ഓഫീസ് അവധിയായത് കാരണം വന്‍ ദുരന്തം ഒഴിവായി.

രാവിലെ പത്തുമണിയോടെ ആയിരുന്നു സംഭവം. കെട്ടിടത്തില്‍ ആരും കുടുങ്ങിക്കിടക്കുന്നതായി വിവരം ലഭിച്ചിട്ടില്ലെന്ന് എസ്ബിഐ അറിയിച്ചു. എന്നാല്‍ ഒരു പൊലീസ് ഓഫീസര്‍ അടക്കം മൂന്നുപേര്‍ക്ക് നിസ്സാര പരുക്കേറ്റതായി അനൗദ്യോഗിക റിപ്പോര്‍ട്ടുണ്ട്.

Kolkata: Fire at LIC building on Jawahar Lal Nehru road

19 നിലയുള്ള കെട്ടിടത്തില്‍ എല്‍ഐസി, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, എന്നിവയ്ക്കു പുറമെ മറ്റു ധനകാര്യ സ്ഥാപനങ്ങളും പ്രവര്‍ത്തിക്കുന്നുണ്ട്. അഗ്നിബാധ ഉണ്ടാകാനുള്ള കാരണം എന്താണെന്ന് അറിവായിട്ടില്ല.