ചാവേറാക്രമണത്തില്‍ 43 അഫ്ഗാന്‍ സൈനികര്‍ കൊല്ലപ്പെട്ടു

0
37

കാബൂള്‍: അഫ്ഗാനിസ്ഥാനിലെ സൈനികത്താവളത്തിനു നേരെ ഉണ്ടായ ചാവേറാക്രമണത്തില്‍ 43 സൈനികര്‍ കൊല്ലപ്പെട്ടു. കാണ്ഡഹാര്‍ പ്രവിശ്യയിലെ സൈനികത്താവളത്തിനു നേരെ വ്യാഴാഴ്ച പുലര്‍ച്ചയോടെയാണ് ആക്രമണമുണ്ടായത്.

സ്ഫോടക വസ്തുക്കള്‍ നിറച്ച വാഹനം സൈനികത്താവളത്തിനകത്തേക്ക് ഓടിച്ചു കയറ്റിയാണ് ആക്രമണം നടത്തിയതെന്ന് അഫ്ഗാന്‍ പ്രതിരോധ വകുപ്പ് വക്താവ് ദൗലത്ത് വാസിരി അറിയിച്ചു. ആക്രമണത്തില്‍ രണ്ട് സൈനികര്‍ മാത്രമാണ് പരിക്കുകളേല്‍ക്കാതെ രക്ഷപ്പെട്ടത്, ഒമ്പതോളം സൈനികര്‍ക്ക് ഗുരുതരമായ പരിക്കേറ്റിട്ടുണ്ട്.
സ്ഫോടനത്തില്‍ സൈനിക ക്യാമ്പ് പൂര്‍ണമായും തകര്‍ന്നു, ആക്രമണത്തിനു പിന്നിലുള്ളവരെ കുറിച്ചും ആക്രമണം നടത്താന്‍ ഉപയോഗിച്ച വാഹനത്തെ കുറിച്ചും അന്വേഷണം പുരോഗമിക്കുകയാണ്, പ്രത്യാക്രമണത്തില്‍ പത്ത് തീവ്രവാദികളെ വധിച്ചുവെന്നും സൈനിക വക്താക്കള്‍ പ്രതികരിച്ചു.

ചൊവ്വാഴ്ച തെക്കന്‍ അഫ്ഗാനില്‍ ഉണ്ടായ ഇരട്ട സ്ഫോടനത്തില്‍ 80 പേര്‍ കൊല്ലപ്പെടുകയും മൂന്നോറോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

ആക്രമണത്തിന്റെ ഉത്തരവാദിത്തം താലിബാന്‍ ഏറ്റെടുത്തിട്ടുണ്ട്. സ്ഫോടനത്തില്‍ 60സൈനികര്‍ കൊല്ലപ്പെട്ടതായി താലിബാന്‍ പുറത്തു വിട്ട സന്ദേശത്തില്‍ അവകാശപ്പെടുന്നു.