ട്വിറ്ററില്‍ പേരു മാറ്റാനൊരുങ്ങി രാഹുല്‍ ഗാന്ധി

0
54

ന്യൂഡല്‍ഹി: ട്വിറ്ററില്‍ പേരു മാറ്റാനൊരുങ്ങി രാഹുല്‍ ഗാന്ധി. നിലവില്‍ ‘ഓഫീസ് ഓഫ് ആര്‍ ജി’ (Office of RG) എന്ന പേരിലാണ് രാഹുല്‍ ഗാന്ധിയുടെ ട്വിറ്റര്‍ അക്കൗണ്ടുള്ളത്. ഇത് രാഹുല്‍ എന്നോ രാഹുല്‍ ഗാന്ധിയെന്നോ മാറ്റാനാണ് ശ്രമം.

കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തേക്ക് രാഹുല്‍ ഉടനെത്തുമെന്ന വാര്‍ത്തകള്‍ക്കിടെയാണ് ട്വിറ്ററിലെ പേരുമാറ്റം.രാഹുലിന്‍റെ ട്വീറ്റുകള്‍ക്ക് ആരാധകര്‍ കൂടുതലാണിപ്പോള്‍.കേന്ദ്ര സര്‍ക്കാരിനെയും ബി ജെ പിയെയും വിമര്‍ശിച്ചും ആക്ഷേപിച്ചുമുള്ള ട്വീറ്റുകളാണ് രാഹുലിന്റെ അക്കൗണ്ടില്‍ ഇപ്പോള്‍ കാണാന്‍ കഴിയുന്നത്.

നിലവില്‍ സോഷ്യല്‍ മീഡിയയിലൂടെയുള്ള രാഹുലിന്റെ ആശയവിനിമയം കൈകാര്യം ചെയ്യുന്നത് കന്നഡ നടിയും രാഷ്ട്രീയ പ്രവര്‍ത്തകയുമായ ദിവ്യ സ്പന്ദനയാണ്. 37 ലക്ഷത്തിലധികം ആളുകളാണ് നിലവില്‍ ഓഫീസ് ഓഫ് ആര്‍ ജി എന്ന അക്കൗണ്ടിനെ പിന്തുടരുന്നത്.