ഡെന്‍മാര്‍ക്ക്‌ ഓപ്പണ്‍: സൈന മുന്നോട്ട്, സിന്ധു പുറത്ത്

0
38


ഒഡെന്‍സ്: ഡെന്‍മാര്‍ക്ക് ഓപ്പണ്‍ വനിതാ സിംഗിള്‍സില്‍ സ്പാനിഷ് താരം കരോലിന മാരിനെ അട്ടിമറിച്ച് സൈന നേവാള്‍ രണ്ടാം റൗണ്ടിലേക്ക്. രണ്ടു പ്രാവശ്യം ലോകചാമ്പ്യനായ മാരിനെ നേരിട്ടുള്ള ഗെയിമുകള്‍ക്കാണ് സൈന തോല്‍പ്പിച്ചത്. സ്‌കോര്‍: 22-20, 21-18.

അതേസമയം, ഡെന്‍മാര്‍ക്ക്‌ ഓപ്പണിന്‍റെ ആദ്യ റൗണ്ടില്‍ തന്നെ പി.വി സിന്ധു പുറത്തായി. ചൈനയുടെ ചെന്‍ യുഫേയിയോടാണ് സിന്ധു പരാജയപ്പെട്ടത്. നേരിട്ടുള്ള ഗെയിമുകള്‍ക്കാണ് സിന്ധുവിന്റെ പരാജയപ്പെട്ടത്. സ്‌കോര്‍: 17-21, 21-23. കൊറിയ ഓപ്പണ്‍ നേടിയ സിന്ധു നേരത്തെ ജപ്പാന്‍ ഓപ്പണിന്റെ രണ്ടാം റൗണ്ടിലും പുറത്തായിരുന്നു.

എന്നാല്‍ പുരുഷ സിംഗിള്‍സില്‍ ഇന്ത്യന്‍ താരങ്ങളായ കിഡംബി ശ്രീകാന്തും എച്ച്.എസ് പ്രണോയിയും രണ്ടാം റൗണ്ടിലേക്ക് കടന്നു. സുബാഷ് ശങ്കര്‍ ദേയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തകര്‍ത്താണ് ശ്രീകാന്ത് രണ്ടാം റൗണ്ടിലേക്കെത്തിയത്. ഡെന്‍മാര്‍ക്കിന്റെ എമില്‍ ഹോള്‍സ്റ്റിനെ തോല്‍പിച്ചാണ് എച്ച്.എസ് പ്രണോയ് മുന്നേറിയത്.