കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ പ്രത്യേക അന്വേഷണ സംഘം ഇന്ന് യോഗം ചേരും.ആലുവ പൊലീസ് ക്ലബിലാണ് യോഗം ചേരുക.അന്വേഷണ സംഘ തലവന്‍ എ ഡി ജി പി ബി സന്ധ്യ ആലുവ റൂറല്‍ എസ് പി എ വി ജോര്‍ജ് പെരുമ്ബാവൂര്‍ സി ഐ ബൈജു പൗലോസ് എന്നിവര്‍ യോഗത്തില്‍ സംബന്ധിക്കും.
കേസില്‍ നടന് ദിലീപ് ഒന്നാം പ്രതിയാക്കുന്നത് സംബന്ധിച്ച് അന്വേഷണ സംഘം യോഗത്തില്‍ അന്തിമ തീരുമാനമെടുക്കും.നിലവില്‍ 11ാം പ്രതിയാണ് ദിലീപ്.