ദിലീപ് ശബരിമലയില്‍ ദര്‍ശനം നടത്തി

0
57


പത്തനംതിട്ട: ദിലീപ് ശബരിമലയില്‍ ദര്‍ശനം നടത്തി. പുലര്‍ച്ചെ 6 മണിയോടെ സന്നിധാനത്ത് എത്തിയാണ് ദിലീപ് ദര്‍ശനം നടത്തിയത്. ശബരിമലയിലും മാളികപ്പുറത്തും ദര്‍ശനം നടത്തിയ ദിലീപ് മേല്‍ശാന്തിമാരേയും തന്ത്രിയേയും കണ്ടു. ഇരുമുടി കെട്ടേന്തിയാണ് ദിലീപ് മലചവിട്ടിയത്.

നെയ്യഭിഷേക വും, പുഷ്പാഭിഷേകവും വഴിപാടും സന്നിധാനത്ത് നടത്തി. ദേവസ്വം ഗസ്റ്റ് ഹൗസിലായിരുന്നു വിശ്രമം. കഴിഞ്ഞ ദിവസം ദിലീപ് ഗുരുവായൂര്‍ ക്ഷേത്രത്തിലും ദര്‍ശനം നടത്തിയിരുന്നു.

നടിയെ ആക്രമിച്ച കേസില്‍ 85 ദിവസത്തെ ജയില്‍ വാസത്തിന് ശേഷമാണ് ദിലീപ് ജാമ്യത്തിലിറങ്ങിയത്. ജയില്‍മോചിതനായ രണ്ടാം ദിവസം തന്നെ ആലുവയിലെ എട്ടേക്കര്‍ പള്ളിയിലെത്തി ദിലീപ് കുര്‍ബാനയിലും നെവേനയിലും പങ്കെടുത്തിരുന്നു.

കഴിഞ്ഞ ഒക്ടോബര്‍ മൂന്നിനാണ് ദിലീപിന് ഹൈക്കോടതി ജാമ്യം അനുവദിക്കുന്നത്. കര്‍ശന ഉപാധികളോടെയാണ് ഹൈക്കോടതി ദിലീപിന് ജാമ്യം അനുവദിച്ചിരിക്കുന്നത്.

നടീ പീഡനക്കേസില്‍ അനുബന്ധ കുറ്റപത്രം സമര്‍പ്പിക്കുന്നതിന് മുന്നോടിയായി അന്വേഷണ സംഘം ഇന്ന് യോഗം ചേരുകയാണ്.

ദിലീപിനെ ഒന്നാം പ്രതിയാക്കിയായിരിക്കും കുറ്റപത്രം സമര്‍പ്പിക്കുക എന്നാണു സൂചനകള്‍.