കൊച്ചി : നടിയെ ആക്രമിച്ച കേസില്‍ ഹാജരാക്കാന്‍ ദിലീപ് വ്യാജ മെഡിക്കല്‍ രേഖ ഉണ്ടാക്കാന്‍ ശ്രമിച്ചെന്ന് പൊലീസ്.നടി ആക്രമിക്കപ്പെട്ട സമയത്ത് ആശുപത്രിയിലാണെന്ന് വരുത്തിത്തീര്‍ക്കാനാണ് വ്യാജ രേഖ ഉണ്ടാക്കിയത്.ദിലീപ് ആവശ്യപ്പെട്ടിട്ടാണ് രേഖ നല്‍കിയതെന്ന് ഡോക്ടറും, നഴ്സും പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്.
നടി ആക്രമിക്കപ്പെട്ട ദിവസങ്ങളില്‍ പനി മൂലം താന്‍ ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നുവെന്നാണ് ദിലീപ് അന്വേഷണ സംഘത്തോട് പറഞ്ഞിരുന്നത്. ഇതിനുവേണ്ട രേഖകളും ദിലീപ് ഹാജരാക്കിയിരുന്നു. ഈ രേഖകള്‍ വ്യാജമാണെന്നാണ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്. ദിലീപ് ആവശ്യപ്പെട്ട പ്രകാരം താന്‍ വ്യാജരേഖകള്‍ നല്‍കുകയായിരുന്നുവെന്നാണ് ഡോക്ടറുടെ മൊഴി.ഈ സമയത്ത് ദിലീപ് ഷൂട്ടിങ് ലൊക്കേഷനില്‍ തന്നെ ഉണ്ടായിരുന്നുവെന്നും പൊലീസ് പറഞ്ഞു.
നടിയെ ആക്രമിച്ച കേസില്‍ അന്വേഷണ ഉദ്യോഗസ്ഥരുടെ ഉന്നതതല യോഗം ഇന്ന് കൊച്ചിയില്‍ നടക്കും.അന്വേഷണ ഉദ്യോഗസ്ഥരും സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ എ സുകേശനും യോഗത്തില്‍ പങ്കെടുക്കും.