നളിനി നെറ്റോയ്ക്കെതിരെ കേസ് എടുക്കണോ എന്ന ഹര്‍ജിയില്‍ വിധി ഇന്ന്

0
73

തിരുവനന്തപുരം: പുറ്റിംഗല്‍ ഫയലില്‍ മുന്‍ ചീഫ് സെക്രട്ടറി നളിനി നെറ്റോ കൃത്രിമം നടത്തിയതിനാല്‍ ക്രിമിനല്‍ കേസ് എടുക്കണമെന്ന ഹര്‍ജിയില്‍ വിധി ഇന്ന്.

തിരുവനന്തപുരം ഒന്നാം ക്ലാസ്സ് മജിസ്‌ട്രേറ്റ് കോടതിയാണ് വിധി പറയുന്നത്. ടി പി സെന്‍കുമാറിനെ പൊലീസ് മേധാവി സ്ഥാനത്ത് നിന്ന് നീക്കാന്‍ പുറ്റിങ്ങല്‍ കേസ് ഫയലില്‍ നളിനി നെറ്റോ തിരുത്തലുകള്‍ വരുത്തിയെന്നായിരുന്നു ഹര്‍ജിയിലെ ആരോപണം .