നഴ്‌സുമാരുടെ ശമ്പള വര്‍ധനയ്ക്ക് മിനിമം വേതന സമിതിയുടെ അംഗീകാരം

0
29

തിരുവനന്തപുരം: സ്വകാര്യ ആശുപത്രി നേഴ്സുമാരുടെ ശമ്പളം വര്‍ധിപ്പിക്കാനുള്ള ശുപാര്‍ശയ്ക്ക് മിനിമം വേതന സമിതിയുടെ അംഗീകാരം. ആശുപത്രി മാനേജ്മെന്റുകളുടെ വിയോജിപ്പുകള്‍ നിലനില്‍ക്കെയാണ് അംഗീകാരം.

നേഴ്സുമാരുടെ ശമ്പളം വര്‍ധിപ്പിക്കാനുള്ള വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ട് അതേപടി സര്‍ക്കാരിന് കൈമാറാന്‍ ലേബര്‍ കമ്മീഷണര്‍ തീരുമാനിച്ചു.

ശുപാര്‍ശ കൈമാറുന്നതോടെ ശമ്പള വര്‍ധന നടപ്പിലാക്കുന്നത് സംബന്ധിച്ച് സര്‍ക്കാര്‍ കരട് വിജ്ഞാപനം പുറത്തിറക്കും. ഒക്ടോബര്‍ ഒന്ന് മുതല്‍ മുന്‍കാല പ്രാബല്യത്തോടെ ശമ്പള വര്‍ധന നടപ്പിലാക്കാനാണ് വിദഗ്ധ സമിതി റിപ്പോര്‍ട്ടിലെ നിര്‍ദ്ദേശം.
വേതന പരിഷ്‌കരണത്തിനായി നഴ്‌സുമാര്‍ നടത്തിവന്ന അനിശ്ചിതകാല സമരം ഒത്തു തീര്‍പ്പായത് ശമ്പള വര്‍ധനയ്ക്കുള്ള ശുപാര്‍ശയെ തുടര്‍ന്നായിരുന്നു.