ബിവറേജസിന് തീയിട്ടത് ബിജെപി-ആര്‍എസ്എസ് സംഘം; ബിജെപി നേതാവിനെ പൊലീസ് തിരയുന്നു

0
834

മലപ്പുറം: എടക്കര പ്രവര്‍ത്തിച്ചിരുന്ന ബിവറേജസിന് തീയിട്ടത് ബിജെപി-ആര്‍എസ്എഎസുകാര്‍ ഉള്‍പ്പെട്ട സംഘം. ഇതില്‍ പ്രധാനിയായ ബിജെപി ജില്ലാ നേതാവിനെ പൊലീസ് തിരയുന്നു.

ബിജെപി ജില്ലാ നേതാവായ വി.പി.രത്നാകരനെയാണ് പൊലീസ് തിരയുന്നത്. രണ്ട് പേരെ സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

ആർഎസ്എസ് പ്രവർത്തകരായ കൌക്കാട് പള്ളിയാളിതൊടിക സുനില്‍കുമാര്‍ (30), മുപ്പിനി സ്വദേശി പള്ളത്ത് അഭിലാഷ് (28) എന്നിവരാണ് അറസ്റ്റിലായത്.

വി.പി.രത്നാകരന്‍ എവിടെയുണ്ടെന്നു അറിയില്ലെന്ന് എടക്കര പൊലീസ് 24 കേരളയോട് പറഞ്ഞു.

രതനാകരന് വേണ്ടി പൊലീസ് അന്വേഷണം വ്യാപിപ്പിച്ചതായും, കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടോ എന്ന കാര്യത്തിലും അന്വേഷണം നടക്കുന്നുണ്ടെന്നും പൊലീസ് പറഞ്ഞു.

എടക്കര ടൗണിൽ പ്രവർത്തിച്ചിരുന്ന ബിവറേജസ് ഷോപ്പ് കക്കാടിലേക്ക് മാറ്റിയിരുന്നു.വെള്ളിയാഴ്ച ബിവറേജസ് പ്രവർത്തനം ആരംഭിച്ചതോടെ ബിജെപിയും സിപിഎമ്മും പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.

സിപിഎമ്മിന്റെ നേതൃത്വത്തിൽ പ്രതിഷേധം നടന്നു കൊണ്ടിരിക്കെയാണ് ബിജെപി മദ്യശാലയ്ക്ക് തീയിട്ടത്.

ഫർണിച്ചറും മദ്യശേഖരവുമുൾപ്പെടെ 35 ലക്ഷം രൂപയുടെ നഷ്ടം വന്നതായി കണക്കാക്കുന്നു.