മാമാങ്കം വീണ്ടും വെള്ളിത്തിരയിലെത്തുന്നു

0
52

മാമാങ്കത്തിന്‍റെ കഥപറയുന്ന ചിത്രം വെള്ളിത്തിരയിലെത്തുന്നു.മലയാളത്തിന്‍റെ പ്രിയതാരം മമ്മൂട്ടിയാണ് ചിത്രത്തില്‍ നായകനാകുന്നത്.

വര്‍ഷങ്ങള്‍ക്ക് മുമ്പ് 1979 ല്‍ നവോദയായുടെ ബാനറിൽ എൻ. ഗോവിന്ദൻകുട്ടി തിരക്കഥയൊരുക്കി അപ്പച്ചന്‍റെ സംവിധാനത്തിൽ മാമാങ്കം എന്ന പേരില്‍ ചിത്രം പുറത്തിറക്കിയിട്ടുണ്ട്.

എന്നാല്‍ പുതിയ മാമാങ്കത്തിന് ഇതേ പേര് നല്‍കാനുള്ള അനുമതി നവോദയ നല്‍കിയിട്ടുണ്ട്.

വലിയ ബജറ്റില്‍ ഒരുങ്ങുന്ന ചിത്രം മമ്മൂട്ടിയുടെ സിനിമാ ജീവിതത്തിലെ ഏറ്റവും വലിയ ചിത്രമാകുമെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍. നവാഗതനായ സജീവ് പിള്ളയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

പതിനേഴ് വര്‍ഷത്തെ ഗവേഷണത്തിനുശേഷം സജീവ് പിള്ള ഒരുക്കിയ തിരക്കഥയാണ് ചിത്രത്തിന്‍റെ കരുത്തെന്ന് മമ്മൂട്ടി ഫെയ്സ്ബുക്കില്‍ കുറിച്ചു. വള്ളുവനാട്ടിലെ ചാവേറുകളുടെ കഥപറയുന്ന മാമാങ്കത്തില്‍ സഹകരിക്കാന്‍ കഴിയുന്നതില്‍ സന്തോഷമുണ്ട്. മാമാങ്കം എന്ന പേര്‍ സിനിമയ്ക്ക് നല്‍കാന്‍ അനുമതി തന്ന നവോദയയ്ക്ക് നന്ദിയും മമ്മൂട്ടി കുറിച്ചു.