മൂന്നടി ഉയരമുള്ള ഭീകരന്‍ കാശ്മീരില്‍ സൈന്യത്തിന് വെല്ലുവിളിയാകുന്നു

0
42
Three militants and two army men were killed in a gunfight in Awneera village of Shopian in south Kashmir.Express Photo By Shuaib Masoodi 13-08-2017

ന്യൂഡല്‍ഹി: കാശ്മീരില്‍ സൈന്യത്തിന് മൂന്നടി ഉയരമുള്ള ഭീകരന്‍ തലവേദനയാകുന്നു. 47 വയസ്സുള്ള നൂര്‍ മുഹമ്മദ് താന്ത്രെയ് ജെയ്ഷെ മുഹമ്മദ് സംഘടനയില്‍പ്പെട്ട ഭീകരന്‍ ആണ്. നൂര്‍ മുഹമ്മദിന് മൂന്നടിമാത്രമാണ് ഉയരം. ഈയടുത്ത് കശ്മീരില്‍ നടന്ന ഭീകരാക്രമണങ്ങള്‍ക്കു പിന്നില്‍ നൂര്‍ ആണെന്ന് സൂചന ലഭിച്ചിട്ടുണ്ട്.

പുല്‍വാമ ജില്ലയിലെ ത്രാല്‍ സ്വദേശിയാണ് നൂര്‍. ദക്ഷിണ ക്ശമീരിലെ ജെയ്ഷെ മുഹമ്മദ് ഭീകര സംഘടനയുടെ നേതൃത്വം ഏറ്റെടുത്തതായി പോലീസ് വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയതിരുന്നു.

2001 ലെ പാര്‍ലമെന്റ് ആക്രമണത്തിനു പിന്നിലെ ബുദ്ധികേന്ദ്രമായ ജെയ്ഷെ കമാന്‍ഡര്‍ ഖാസി ബാബയുടെ അടുത്ത അനുയായി ആയിരുന്നു നൂര്‍. താഴ്വരയിലെ ജയ്ഷ് ഇ മുഹമ്മദ് ശൃംഖലയെ സജീവമാക്കാനുള്ള ശ്രമത്തിലാണ് ഇയാള്‍ ഇപ്പോള്‍. ഖാസി ബാബ കൊല്ലപ്പെട്ടതിനുശേഷം 2003 ഓഗസ്റ്റ് 31 ന് നൂര്‍ അറസ്റ്റിലാവുകയും ചെയ്തു. തുടര്‍ന്ന് ജീവപര്യന്തം തടവിന് ശിക്ഷിച്ചു.

ഇയാളെ തിഹാര്‍ ജയിലില്‍ കുറച്ചു നാള്‍ പാര്‍പ്പിച്ചശേഷം പിന്നീട് ശ്രീനഗറിലെ ജയിലിലേക്ക് മാറ്റുകയായിരുന്നു. 2015 ലാണ് ഇയാള്‍ക്ക് പരോള്‍ ലഭിക്കുന്നത്. ജമ്മു ആന്‍ഡ് കശ്മീര്‍ ഹൈക്കോടതി ഇയാള്‍ക്ക് പരോള്‍ നീട്ടി നല്‍കിയിരുന്നു. നൂര്‍ വീണ്ടും ഒളിവില്‍ പോയതായും ഭീകരസംഘടനയില്‍ ചേര്‍ന്നതായും മൂന്നുമാസം മുമ്പാണ് കണ്ടെത്തിയിട്ടുള്ളത്. നൂറിന്റെ ഉയരക്കുറവ് ഇയാളെ എളുപ്പത്തില്‍ തിരിച്ചറിയാന്‍ സഹായിക്കുമെന്നാണ് പോലീസിന്റെ നിഗമനം.

മാസങ്ങള്‍ക്കു മുമ്പ് പരോളിലിറങ്ങിയ ഇയാള്‍ വീണ്ടും ഭീകരപ്രവര്‍ത്തനങ്ങളില്‍ സജീവമായി. നൂര്‍ ജെയ്ഷെ മുഹമ്മദ് ഭീകര സംഘടനയില്‍ ചേര്‍ന്ന വിവരം പോലീസ് അധികൃതര്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ഈയടുത്ത് ജെയ്ഷെ മുഹമ്മദ് കശ്മീരില്‍ നടത്തിയ ആക്രമണങ്ങള്‍ക്കു പിന്നില്‍ നൂറും മറ്റൊരു ജെയ്ഷെ കമാന്‍ഡറായ മുഫ്തി വഖാസുമാണെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്.

നൂര്‍ ആയിരുന്നു ഓഗസ്റ്റില്‍ നടന്ന പുല്‍വാമ പോലീസ് സ്റ്റേഷന്‍ ആക്രമണത്തിന് ആവശ്യമായ ആയുധങ്ങള്‍ ജെയ്ഷെ മുഹമ്മദ് ഭീകരര്‍ക്ക് വിതരണം ചെയ്തത്. അന്ന് നടന്ന ആക്രമണത്തില്‍ എട്ട് സുരക്ഷാ ഉദ്യോഗസ്ഥര്‍ വീരമൃത്യു വരിക്കുകയും മൂന്ന് ഭീകരവാദികള്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു. സെപ്റ്റംബര്‍ 21 ന് സംസ്ഥാന പൊതുമരാമത്ത് വകുപ്പു മന്ത്രിക്കെതിരെ നടന്ന ഗ്രനേഡ് ആക്രമണത്തിലും ഒക്ടോബര്‍ മൂന്നിന് ശ്രീനഗര്‍ വിമാനത്താവളത്തിനു സമീപം നടന്ന ആക്രമണത്തിലും നൂറിനു പങ്കുള്ളതായി തെളിഞ്ഞിട്ടുണ്ട്.