മോദിയുടെ ദീപാവലി ആഘോഷം ഇത്തവണയും സൈനികര്‍ക്കൊപ്പം

0
35

ശ്രീനഗര്‍: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ദീപാവലി ആഘോഷം ഇത്തവണയും സൈനികര്‍ക്കൊപ്പം. ജമ്മു കശ്മീരിലെ ഗുരെസിയിണ് മോദി സൈനികര്‍ക്കൊപ്പം ദീപാവലി ആഘോഷത്തില്‍ പങ്കു ചേര്‍ന്നത്.

Related image

2014 ലാണ് ആദ്യമായി മോദി ദീപാവലി ആഘോഷിക്കാന്‍ ജമ്മു കശ്മീരിലെത്തുന്നത്. സിയാച്ചിനിലെ സൈനിക പോസ്റ്റുകളിലായിരുന്നു അന്നത്തെ ദീപാവലി ആഘോഷം. 2015 -ല്‍ പഞ്ചാബിലെ ഇന്ത്യാ പാക് അതിര്‍ത്തിയിലായിരുന്നു ആഘോഷം. 2016-ല്‍ മോദി ഹിമാചലിലെ ചങ്കോ എന്ന അതിര്‍ത്തി ഗ്രാമത്തില്‍ ഗ്രാമീണര്‍ക്കൊപ്പവും ദീപാവലി ആഘോഷത്തില്‍ പങ്കുകൊണ്ടു.