മോദി വിമര്‍ശനം വേണ്ട; വിജയ് ചിത്രം മെര്‍സലിനെതിരെ ബിജെപി

0
167

ചെന്നൈ; വിജയ് യുടെ പുതിയ ചിത്രം മെര്‍സലിനെതിരെ ബിജെപി തമിഴ്‌നാട് സംസ്ഥാന ഘടകം രംഗത്ത്. സിനിമയില്‍ മോദി സര്‍ക്കാരിനെ വിമര്‍ശിക്കുന്ന നിരവധി രംഗങ്ങളുണ്ടെന്നും ഇത് എഡിറ്റ് ചെയ്ത് നീക്കണമെന്നും ബിജെപി സംസ്ഥാന നേതാവ് തമിഴരസി സൗന്ദര്‍രാജന്‍ ആവശ്യപ്പെട്ടു.

ജിഎസ്ടിയും ഡിജിറ്റല്‍ ഇന്ത്യയും ഗോരഖ്പ്പൂരിലെ കുഞ്ഞുങ്ങളുടെ മരണവുമെല്ലാം സിനിമയിലെ രംഗങ്ങളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും ഇതിനെയെല്ലാം സിനിമയിലൂടെ വിജയ് വിമര്‍ശിക്കുന്നു.
രാഷ്ട്രീയത്തിലേക്ക് ഇറങ്ങാനുള്ള വിജയ് യുടെ തന്ത്രങ്ങളാണ് ഈ പരിഹാസങ്ങളെല്ലാം. സമൂഹത്തിലേക്ക് തെറ്റായ സന്ദേശം എത്തിക്കാനാണ് വിജയ് ശ്രമിക്കുന്നതെന്നും തമിഴരസി ആരോപിച്ചു.

ഏഴ് ശതമാനം ജിഎസ്ടി നടപ്പിലാക്കുന്ന സിംഗപ്പൂരില്‍ ജനങ്ങള്‍ക്ക് ചികിത്സ സൗജന്യമാവുമ്പോള്‍ 28% ജിഎസ്ടി വാങ്ങുന്ന ഇന്ത്യയില്‍ എന്താണ് നടക്കുന്നതെന്ന് സിനിമയില്‍ ചോദിക്കുന്നുണ്ട്. ആശുപത്രിയിലെ വെന്റിലേറ്ററില്‍ എലി കടിച്ച് കുഞ്ഞ് മരിച്ചതും ഗോരഖ്പ്പൂരിലെ ആശുപത്രിയില്‍ കുട്ടികള്‍ മരണമടഞ്ഞതും നോട്ട് നിരോധനവുമെല്ലാം സിനിമയില്‍ ഹാസ്യ രൂപേണ വിമര്‍ശിക്കുന്നുണ്ട്. മോഡി നടപ്പിലാക്കുന്ന ഡിജിറ്റല്‍ ഇന്ത്യ കാംമ്പയിനെ ഹാസ്യ താരം വടിവേലു അവതരിപ്പിച്ച കഥാപാത്രവും കളിയാക്കുന്നുണ്ട്.
സിനിമയ്‌ക്കെതിരെ ശക്തമായ നിലപാടുമായി ബിജെപി രംഗത്തെത്തിയാല്‍ ചിത്രം പ്രദര്‍ശിപ്പിക്കുന്ന തീയേറ്ററുകള്‍ക്ക് മുന്നില്‍ ക്രമസമാധാനപ്രശ്‌നമുണ്ടാകുമെന്ന ആശങ്ക ഉയര്‍ന്നിട്ടുണ്ട്.