വരവില്‍ കവിഞ്ഞ സ്വത്ത്: കെ.എം.എബ്രഹാമിനെതിരായ ഹര്‍ജി കോടതി ഇന്ന് പരിഗണിക്കും

0
101

തിരുവനന്തപുരം: വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദന കേസില്‍ ചീഫ് സെക്രട്ടറി കെ.എം.എബ്രഹാമിനെതിരായ ഹര്‍ജി കോടതി ഇന്ന് പരിഗണിക്കും. തിരുവനന്തപുരം വിജിലന്‍സ് പ്രത്യേക കോടതിയാണ് ഹര്‍ജി പരിഗണിക്കുന്നത്.

ധനകാര്യ അഡീ ചീഫ് സെക്രട്ടറി ആയിരുന്ന സമയത്ത് വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്നാണ് ഹര്‍ജിയിലെ ആരോപണം.

കെ എം എബ്രഹാമിന് ക്ലീന്‍ ചിറ്റ് നല്‍കി വിജിലന്‍സ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. വിജിലന്‍സ് റിപ്പോര്‍ട്ട് തള്ളണമെന്ന പരാതിക്കാരന്റെ ഹര്‍ജിയിലാണ് കോടതി വാദം കേള്‍ക്കുന്നത്.

വിജിലന്‍സ് സമര്‍പ്പിച്ച ക്ലീന്‍ ചിറ്റ് റിപ്പോട്ടില്‍ വ്യക്തത കുറവുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടിയിരുന്നു. സ്വത്തുക്കളുടെ കണക്കുകള്‍ സംബന്ധിച്ച് വിജിലന്‍സ് നല്‍കിയ റിപ്പോര്‍ട്ടിലും വ്യക്തത കുറവുണ്ടെന്നും കോടതി പറഞ്ഞു.

സാധാരണക്കാരനു പോലും ഇത് മനസിലായിട്ടും വിജിലന്‍സിന് എന്തുകൊണ്ടാണ് മനസിലാകാത്തതെന്ന വിമര്‍ശനവും കോടതി കേസ് പരിഗണിച്ച സമയത്ത് ഉന്നയിച്ചിരുന്നു.