സരിത നായര്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കി

0
50

 

തിരുവനന്തപുരം: സോളാര്‍ കേസുമായി ബന്ധപ്പെട്ട് സരിത എസ്. നായര്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കി. മുന്‍ അന്വേഷണത്തില്‍ വീഴ്ചകളുണ്ടെന്നും തന്‍റെ പരാതി പ്രത്യേക സംഘം അന്വേഷിക്കണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്നു രാവിലെ മന്ത്രിസഭാ യോഗത്തിനു മുന്‍പായാണ് സരിത ഒരു ദൂതന്‍ മുഖേന പരാതി മുഖ്യമന്ത്രിക്ക് എത്തിച്ചത്. സരിതയുടെ പരാതി മുഖ്യമന്ത്രി ഡിജിപിക്ക് കൈമാറി.

പീഡിപ്പിക്കപ്പെട്ടെന്ന് കാണിച്ച് കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് താന്‍ രണ്ടു തവണ പരാതി നല്‍കിയിരുന്നു. എന്നാല്‍ പരാതികള്‍ അന്വേഷിച്ചില്ലെന്നും തന്നെ പ്രതിയാക്കാന്‍ ശ്രമം നടന്നതായും സരിത പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. മുന്‍ സര്‍ക്കാരിന്റെ ഭാഗമായവര്‍ പ്രതിപ്പട്ടികയില്‍ ഉള്ളതിനാല്‍ കേസ് അട്ടിമറിക്കാന്‍ ശ്രമം നടന്നെന്നും പരാതിയില്‍ പറയുന്നു.

സോളാര്‍ കമ്മീഷന് മുന്‍പ് നല്‍കിയ പീഡന പരാതികള്‍ അടക്കമുള്ളവ ഈ പരാതിയിലും ആവര്‍ത്തിച്ചിട്ടുണ്ട്. മുഖ്യമന്ത്രി ഇടപെട്ട് തനിക്ക് നീതി ലഭ്യമാക്കാനുള്ള നടപടി സ്വീകരിക്കണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നു. തുടരന്വേഷവുമായി ബന്ധപ്പെട്ട ഉത്തരവ് ഇന്ന് ഇറങ്ങാനിരിക്കെയാണ് സരിത മുഖ്യമന്ത്രിക്ക് പരാതി നല്‍കിയത്.