സുഷമ സ്വരാജിന്‍റെ ദീപാവലി സമ്മാനം പാകിസ്ഥാനികള്‍ക്കും

0
33

ഡല്‍ഹി: പാകിസ്ഥാന്‍ സ്വദേശികള്‍ക്കും സുഷമ സ്വരാജിന്‍റെ ദീപാവലി സമ്മാനം. മെഡിക്കല്‍ വിസയ്ക്കായി അപേക്ഷിച്ച എല്ലാവര്‍ക്കും വിസ അനുവദിച്ചിരിക്കുകയാണ് വിദേശകാര്യ മന്ത്രി. രേഖകള്‍ പരിശോധിച്ച ശേഷം മെഡിക്കല്‍ വിസ ഇന്ന് നല്‍കുമെന്ന് ട്വിറ്ററിലൂടെയാണ് സുഷമ അറിയിച്ചത്.

ഇതിനോടകം തന്നെ സുഷമ നിരവധി പാകിസ്ഥാന്‍ സ്വദേശികള്‍ക്ക് മെഡിക്കല്‍ വിസ നല്‍കിയിരുന്നു. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ബന്ധം മോശമായ സാഹചര്യത്തിലും രോഗികളെ അതു ബാധിക്കാതെ അവര്‍ക്ക് മെഡിക്കല്‍ വിസ നല്‍കാന്‍ സുഷമ ശ്രദ്ധിച്ചിരുന്നു. ഇതിലൂടെ നിരവധി തവണ സുഷമ പ്രശംസ പിടിച്ചുപറ്റിയിരുന്നു.