സൈനികര്‍ക്ക് ദീപാവലി സമ്മാനം നല്‍കി ടെലികോം മന്ത്രാലയം

0
60


ഡല്‍ഹി: സൈനികര്‍ക്ക് ദീപാവലി സമ്മാനം നല്‍കി ടെലികോം മന്ത്രാലയം. സൈനികര്‍ക്കുള്ള സാറ്റ്‌ലൈറ്റ് ഫോണ്‍ കോള്‍ നിരക്കുകള്‍ ടെലികോം മന്ത്രാലയം കുറച്ചു. ഡിജിറ്റല്‍ സാറ്റലൈറ്റ് ഫോണ്‍ ടെര്‍മിനല്‍ വഴിയുള്ള ഫോണ്‍വിളികള്‍ക്ക് മാസം 500 രൂപ നല്‍കുകയും വേണ്ട അധികം വരുന്ന ഓരോ മിനിറ്റിനും 1 രൂപയാക്കി കുറയ്ക്കുകയും ചെയ്തു.

നാളെ മുതല്‍ ഇതു പ്രാബല്യത്തില്‍ വരും. സൈനികര്‍ക്കുള്ള ദീപാവലി സമ്മാനമാണിതെന്ന് ടെലികോം മന്ത്രി മനോജ് സിന്‍ഹ അറിയിച്ചു. നിലവില്‍ ഡിജിറ്റല്‍ സാറ്റലൈറ്റ് ഫോണ്‍ ടെര്‍മിനല്‍ വഴിയുള്ള ഫോണ്‍വിളികള്‍ക്ക് മാസം 500 രൂപയും അധികം വരുന്ന ഓരോ മിനിറ്റിനും അഞ്ചു രൂപയുമായിരുന്നു ചാര്‍ജ്.