സോളാര്‍ അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് ; പ്രത്യേക നിയമസഭാ സമ്മേളനം നവംബര്‍ ഒമ്പതിന് വിളിച്ചുചേര്‍ക്കും

0
37

തിരുവനന്തപുരം: സോളാര്‍ അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് ചര്‍ച്ചചെയ്യുന്നതിനായി നവംബര്‍ ഒമ്പതിന് പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചുചേര്‍ക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു .ഇക്കാര്യം ശുപാര്‍ശ ചെയ്ത് ഗവര്‍ണര്‍ക്ക് ഇന്ന് കത്ത് നല്‍കും.ഇൗ സമ്മേളനത്തില്‍ സോളാര്‍ കേസ്​ സംബന്ധിച്ച ജുഡീഷ്യല്‍ അന്വേഷണ റിപ്പോര്‍ട്ട്​ സഭയില്‍ വെക്കുമെന്നും സര്‍ക്കാര്‍ വ്യക്​തമാക്കി.

സോളാര്‍ റിപ്പോര്‍ട്ട്​ പുറത്ത്​ വിടാത്തതിനെതിരെ പ്രതിപക്ഷം രൂക്ഷ വിമര്‍ശനങ്ങളുമായി രംഗത്തെത്തിയിരുന്നു. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉള്‍പ്പടെ വിവരാവകാശ നിയമപ്രകാരം അപേക്ഷ നല്‍കിയിട്ടും സര്‍ക്കാര്‍ റിപ്പോര്‍ട്ട്​ നല്‍കിയിരുന്നില്ല.