സോളാര്‍ റിപ്പോര്‍ട്ടില്‍ സര്‍ക്കാരിന് തെറ്റുപറ്റിയെന്ന് തെളിഞ്ഞു: ഉമ്മന്‍ ചാണ്ടി

0
57

പത്തനംതിട്ട;സോളര്‍ കമ്മിഷന്‍ റിപ്പോര്‍ട്ടിന്മേല്‍ സര്‍ക്കാരിന്റെ ആദ്യ നടപടി തെറ്റാണെന്നു തെളിഞ്ഞതായി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. സര്‍ക്കാര്‍ വീണ്ടും നിയമോപദേശം തേടാന്‍ തീരുമാനിച്ചത് ആദ്യനിയമോപദേശം തെറ്റാണെന്നു തെളിഞ്ഞതിനെ തുടര്‍ന്നാണ്. തെറ്റുപറ്റിയത് സര്‍ക്കാര്‍ തുറന്നുപറയണം. പാകപ്പിഴ വന്നതോടെ മലക്കം മറിഞ്ഞു. വീണ്ടും നിയമോപദേശം തേടുന്നതിനെ എതിര്‍ക്കുന്നില്ല. നിയമസഭയില്‍ റിപ്പോര്‍ട്ടു വയ്ക്കുന്നതിനെ സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു.

അതിനിടെ, കേസില്‍ അന്വേഷണം പ്രഖ്യാപിച്ചതിനുശേഷം നിയമോപദേശം തേടുന്നത് സര്‍ക്കാരിന്റെ പിടിപ്പുകേടാണെന്ന് കെ.സി.ജോസഫ് പ്രതികരിച്ചു. ഉമ്മന്‍ ചാണ്ടിയെ പൊതുസമൂഹത്തില്‍ അപമാനിക്കാന്‍ ശ്രമിച്ചതിനു മുഖ്യമന്ത്രി പിണറായി വിജയന്‍ മാപ്പു പറയണം. പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചുചേര്‍ക്കേണ്ടി വന്നത് ഗതികേടുമൂലമാണെന്നും കെ.സി.ജോസഫ് പറഞ്ഞു.