നമ്മള്‍പോലും അറിയാതെ നമ്മുടെ ജീവന് കവര്‍ന്നെടുക്കുന്ന അസുഖങ്ങള്‍ ഉണ്ട്. അതിലൊന്നാണ് ഹൃദയാഘാതം. ഹൃദയാരോഹം മോശമാകുമ്പോഴാണ് ഹൃദയാഘാതം ഉണ്ടാകുന്നത്.
കൊളസ്ട്രോള്‍, ഉയര്‍ന്ന ബിപി, വേണ്ടത്ര രക്തപ്രവാഹം ഹൃദയത്തിലേയ്ക്കില്ലാതിരിയ്ക്കുക തുടങ്ങിയവയെല്ലാം ഹൃദയാരോഗ്യത്തെ ബാധിയ്ക്കുന്ന ഘടകങ്ങളാണ്. ഈ പ്രശ്നങ്ങള്‍ വേണ്ടത്ര വിധത്തില്‍ പരിഗണിക്കാതിരുന്നാല്‍ അത് പിന്നീട് ഹൃദയാഘാതത്തിലേക്ക് നയിക്കും.
ഹൃദയാഘാതം വേണ്ടസമയത്ത് തിരിച്ചറിയാന്‍ കഴിയാത്തതാണ് മരണകാരണം. മൂന്നാമത്തെ അറ്റാക്ക് വന്നുകഴിഞ്ഞാല്‍ രക്ഷപ്പെടാന്‍ സാധ്യതകുറവാണ്. ഇതിന്റെ സൂചന തിരിച്ചറിയുന്നത് ആദ്യ അറ്റാക്കിലാണ്. ഉടന്‍ ചികിത്സ തേടിയില്ലെങ്കില്‍ ഹൃദയാഘാതം ജീവന് കവര്‍ന്നെടുക്കുന്നു.
എന്നാല്‍ പല രോഗങ്ങളുടേയും പ്രാരംഭ ലക്ഷണം നമ്മുടെ ശരീരം തന്നെ നല്കുന്നുഎന്നതാണ് വാസ്തവം. ഹൃദയാഘാത ലക്ഷണങ്ങളും തുടക്കത്തില്‍തന്നെ നമ്മുടെ ശരീരം കാണിച്ചു തരുന്നു. എന്നാല്‍ ഇത്തരം വ്യത്യാസങ്ങള്‍ നമ്മള് തിരിച്ചറിയാതെ പോവുകയാണ്.
ശാരീരികമായിത്തന്നെ ഹൃദയാഘാതം വരുന്നുവെന്നു മുന്‍കൂട്ടിയറിയാനുള്ള ചില വഴികള്‍ അറിയാം. ഹൃദയാഘാതം ഒഴിവാക്കാന്‍ ഇത് ഏറെ സഹായകമാകും.
കാലില്‍ വീക്കം
കാലുകള്‍ക്കും എല്ലുകള്‍ക്കുമുണ്ടാകുന്ന പ്രശ്നങ്ങള്‍ കാലിലെ വാക്കത്തിനു കാരണമാകാം. എന്നാല്‍ കാല് പാദത്തിനുണ്ടാകുന്ന വീക്കം ഹൃദയാരോഗ്യം മോശമാകുന്നതിന്റെ ലക്ഷണമാണ്. പാദത്തിലും കാലിന്റെ കീഴ് ഭാഗത്തുമുള്ള വീക്കം ഹൃദയത്തിന്റെ പമ്പിംഗ് കുറയ്ക്കന്നതിന്റെ സൂചനയാണ്. ഞരമ്പുകളിലെ ഫല്യിഡുകള് സമീപത്തേയ്ക്കുള്ള കോശങ്ങളിലേയ്ക്കു കടക്കുമ്പോള്‍ വരുന്ന ഈ അവസ്ഥ എഡിമ എന്നറിയപ്പെടുന്നു.
കഷണ്ടി
കഷണ്ടിയ്ക്കു കാരണങ്ങള്‍ പലതാണ്. പാരമ്പര്യം, മുടിസംരക്ഷണത്തിന്റെ പോരായ്മ തുടങ്ങിയവയാണ് സാധാരണ കാരണങ്ങള്‍. പുരുഷന്മാര്ക്കാണ് സ്ത്രീകളേക്കാള്‍ കഷണ്ടി വരാന്‍ സാധ്യത കൂടുതലും. എന്നാല്‍ പുരുഷന്മാരിലെ കഷണ്ടി ഹൃദയപ്രശ്നങ്ങളുടെ സൂചന കൂടിയാണെന്നു പറയാം. പുരുഷന്മാരില് തലയുടെ പിന്നില്‍ മധ്യഭാഗത്തായി വരുന്ന കഷണ്ടി ഹൃദയപ്രശ്നങ്ങളുടെ സൂചകളാണെന്നു തെളിഞ്ഞിട്ടുണ്ട്. പുരുഷന്മാരുടെ കഷണ്ടിയും ഹൃദയപ്രശ്നങ്ങളും തമ്മില്‍ ബന്ധമുണ്ടെന്നു പഠനങ്ങള്‍ പറയുന്നു.
കൊളസ്ട്രോള്‍
ഹൃദയാഘാതത്തിനുള്ള ഒരു പ്രധാന കാരണവുമാണ് കൊളസ്ട്രോള്‍. കൊളസ്ട്രോള്‍ ധമനികളില്‍ അടിഞ്ഞു കൂടി ഹൃദയത്തിലെ രക്തപ്രവാഹം തടസപ്പെടുത്തുന്നു. ഇത് ഹൃദയത്തിലേയ്ക്കുള്ള രക്തപ്രവാഹം തടസപ്പെടുത്തുന്നു. ഹൃദയത്തില്‍ ലഭിയ്ക്കേണ്ട രക്തത്തിന്റെ അളവിന് വ്യത്യാസം വരുന്നത് പലപ്പോഴും ഹൃദയാഘാതത്തിനുള്ള കാരണമാണ്. കൊളസ്ട്രോള്‍. ചര്‍മത്തില്‍ മഞ്ഞ നിറത്തില്‍ തടിപ്പുകള്‍ കാണുന്നുവെങ്കില്‍ കൊളസ്ട്രോള്‍ തോത് കൂടുന്നതിന്റെ സൂചനയാണ്. സാന്തോമ എന്നാണ് ഇവയറിയപ്പെടുന്നത്. ഇത് ഹൃദയാഘാതം വരുന്നതിന്റെ സൂചനയാണ്.
മോണ
മോണയ്ക്കു പല്ലിനുമുണ്ടാകുന്ന പ്രശ്നങ്ങള്‍ പലപ്പോഴും മോണയും പല്ലുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ തന്നെയാകും. സംരക്ഷണക്കുറവ് തന്നെയാണ് ഇതിനു കാരണം. എന്നാല്‍ മോണിയ്ക്കുണ്ടാകുന്ന ചില പ്രശ്നങ്ങള്‍, പ്രത്യേകിച്ചു മോണയില്‍ നിന്നുള്ള രക്തപ്രവാഹവും മറ്റും ഹൃദയസംബന്ധമായ പ്രശ്നങ്ങളുടെ സൂചനയാണ്. മോണയിലെ വീര്‍പ്പും രക്തപ്രവാഹവുമെല്ലാം പലപ്പോഴും ഹൃദയപ്രശ്നങ്ങളുടെ സൂചനകള്‍ കൂടിയാണ്. മോണയിലെ പ്രശ്നങ്ങള്‍ക്കു കാരണമായ ബാക്ടീരിയകളും ഹൃദയധമനികളില്‍ തടസമുണ്ടാക്കുന്ന ബാക്ടീരികളും ഒന്നുതന്നെയാണ്.
തിമിരം
പ്രായമേറുമ്പോള്‍ പലരേയും ബാധിയ്ക്കുന്ന പ്രശ്നമാണ് തിമിരം. കണ്ണിന് കാഴ്ചക്കുറവു വരുത്തുന്ന പ്രശ്നം. പലപ്പോഴും തിമിരം വെറും കണ്ണിന്റ പ്രശ്നം തന്നെയാകണമെന്നില്ല. ഹൃദയപ്രശ്നത്തിന്റെ വ്യക്തമായ സൂചനകള്‍ തന്നെയാകും. രക്തപ്രവാഹം ശരിയല്ലാത്തതും ഹൃദയാരോഗ്യം മോശമാകുകയും ചെയ്യുന്നതിന്റെ സൂചനകള്‍. പ്രത്യേകിച്ചു പ്രായമേറെയാകാതെ തിമിരം പോലുളള പ്രശ്നങ്ങളുണ്ടാകുന്നുവെങ്കില്‍. ഇതുകൊണ്ടുതന്നെ തിമിരമുള്ളവര്‍ക്ക് ഹൃദയാഘാതസാധ്യതകള്‍ ഏറെയാണ്.
സ്ട്രെസ്
നമ്മുടെ നിത്യജീവിതത്തില്‍ സ്ട്രെസ് കൂടുതലായി കണ്ടുവരുന്ന ഒന്നാണ്. ജോലിസ്ഥലത്തായാലും കുടുംബബന്ധത്തിലവായാലും. ഹൃദയത്തിന്റെ ആരോഗ്യത്തെ ബാധിയ്ക്കുന്ന ഒന്നു കൂടിയാണ് സ്ട്രെസ്. സ്ട്രെസ് അധികരിയ്ക്കുന്നത് ഹാര്‍ട്ട് അറ്റാക്ക് പോലുള്ള പ്രശ്നങ്ങള്‍ക്കു കാരണമാകാറുമുണ്ട്. എന്നാല്‍ സ്ട്രെസ് ചിലപ്പോളെങ്കിലും ഹൃദയപ്രശ്നങ്ങളുടെ സൂചനയാകാറുണ്ട്. പ്രത്യേകിച്ചു കാരണമില്ലാതെ സ്ട്രെസ് അനുഭവപ്പെടുന്നത് ബ്രോക്കണ്‍ ഹാര്‍ട്ട് സിന്‍ഡ്രോം എന്ന വിഭാഗത്തില്‍ പെടുന്നു. ഇതും ഹൃദയാരോഗ്യം തകരാറിലാണന്നതിന്റെ സൂചന നല്കുന്നു.
ഹൃദയപ്രശ്നങ്ങള്‍
ശ്വസിയ്ക്കാനുള്ള ബുദ്ധിമുട്ടാണ് ഹൃദയാഘാതത്തിനുള്ള പ്രാരംഭലക്ഷണങ്ങളിലൊന്ന്. ഇതോടൊപ്പം തലചുറ്റല്‍ പോലെ തോന്നുന്നുവെങ്കിലും ശ്രദ്ധിയ്ക്കുക. മറ്റു കാരണങ്ങളില്ലാതെ വരുന്ന ക്ഷീണവും തളര്‍ച്ചയുമെല്ലാം ഹൃദയാഘാതത്തിന്റെ മുന്‍കൂട്ടിയുള്ള ലക്ഷണങ്ങള്‍ കൂടിയാകാം. ഇതോടൊപ്പം മുന്‍പറഞ്ഞ ലക്ഷണങ്ങള്‍ കൂടിയുണ്ടെങ്കില്‍. ഹൃദയമിടിപ്പു വല്ലാതെ വര്‍ദ്ധിയ്ക്കുന്നതിനോടൊപ്പം തലചുറ്റല്‍, ശ്വാസമെടുക്കാനുള്ള ബുദ്ധിമുട്ട്, വല്ലാത്ത ക്ഷീണം എന്നിവയനുഭവപ്പെടുന്നുവെങ്കില്‍ ഹൃദയാഘാതമടുത്തെത്തിയെന്നതിന്റെ ലക്ഷണമാണ്. ഇത് പെട്ടെന്നുള്ള അറ്റാക്ക് ലക്ഷണമാകാം, അല്ലെങ്കില്‍ അരെത്തിമിയ എന്ന അവസ്ഥയും ഹൃദയാഘാതം വരുന്നതുമായിരിയ്കും. ഹൃദയതാളം കൃത്യമല്ലാത്ത അവസ്ഥയാണ് അരെത്തിമിയ എന്നറിയപ്പെടുന്നത്.
നെഞ്ചുവേദന
നെഞ്ചുവേദന പല കാരണങ്ങളാലുണ്ടാകാം. എന്നാല്‍ മാറെല്ലിനു താഴെയായി വലതു വശത്തുണ്ടാകുന്ന വേദന, അല്ലെങ്കില്‍ നെഞ്ചിന് നടുഭാഗത്തിനു തൊട്ടിടതായി ഉണ്ടാകുന്ന വേദന ഹൃദയാഘാതത്തിന്റെ ഒരു ലക്ഷണമാണ്. പലപ്പോഴും നെഞ്ചില്‍ നിന്നും തുടങ്ങുന്ന വേദന കൈകളിലേക്ക് എത്തുന്നതാണെങ്കില്‍ ഇത് തീര്‍ച്ചയായും ഹൃദയാഘാതത്തിന്റെ ലക്ഷണമാണ് എന്ന് ഉറപ്പിക്കാം. ചെറുപ്പക്കാരില്‍ ഈ വേദന അല്പം കാഠിന്യമേറിയതായിരിക്കും. ഹൃദയസ്പന്ദനത്തിലുണ്ടാക്കുന്ന നേരിയ വ്യത്യാസം പോലും ഹൃദയാഘാത കാരണമാകാം. ഇങ്ങനെ തോന്നുകയാണെങ്കില്‍ ഉടന്‍ തന്നെ ഡോക്ടറെ സമീപിക്കുക. ഇവ പലരും ഗ്യാസ്, അസിഡിറ്റി പ്രശ്നങ്ങളാക്കി എടുക്കുന്നതാണ് പലപ്പോഴും ഹൃദയപ്രശ്നങ്ങള്‍ കൂടുതലാകാനും ഹാര്‍ട്ട് അറ്റാക്കിലേക്കെത്താനും കാരണമാകുന്നത്.
ഹൃദയാഘാത കാരണങ്ങള്‍
ഹൃദയാഘാത കാരണങ്ങള്‍ നിയന്ത്രിച്ചാല്‍ ഒരു പരിധി വരെ ഹാര്‍ട്ട് അറ്റാക്ക് തടയാവുന്നതേയുള്ളൂ. പുകവലി ഹാര്‍ട്ട് അറ്റാക്കിനുള്ള ഒരു പ്രധാന കാരണമാണ്. പുകവലി നിയന്ത്രിയ്ക്കുകതുടര്ച്ചയായ മദ്യപാനവും അമിത മദ്യപാനവുമെല്ലാം ഹൃദയാരോഗ്യത്തെ ബാധിയ്ക്കുന്ന പ്രശ്നങ്ങളാണ്. മദ്യപാനം നിയന്ത്രിയ്ക്കുക. കൊഴുപ്പുള്ള ഭക്ഷണങ്ങള്‍ കഴിയ്ക്കുന്നത് ഒഴിവാക്കേണ്ടത് ഏറെ അത്യാവശ്യം. ഇത് ഹൃദയത്തിലെ രക്തപ്രവാഹം തടസപ്പെടുത്താനും ഇതുവഴി ഹൃദയപ്രശ്നങ്ങള്‍ക്കും വഴിയൊരുക്കുകയും ചെയ്യും. ജീവിതശൈലികളില്‍ മാറ്റം വരുത്തുക.
സ്ട്രെസ് പോലുള്ളവ കഴിവതും ഒഴിവാക്കുക. ഉറക്കവും ഹൃദയാരോഗ്യത്തിന് പ്രധാനമാണ്. നല്ലപോലെ ഉറങ്ങുക. ഇത് ശരീരത്തിനൊപ്പം ഹൃദയത്തിനും ആരോഗ്യം നല്കുംഹൈ ബിപിയുള്ളവര്‍ക്ക് ഹൃദയാഘോത സാധ്യത കൂടുതലാണ്. ബിപി നിയന്ത്രിയ്ക്കുക.സ്വാഭാവിക വൈറ്റമിനുകള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിയ്ക്കുക. പ്രത്യേകിച്ച് വൈറ്റമിന്‍ എ, സി, ഇ എന്നിവയടങ്ങിയ ഭക്ഷണങ്ങള്‍.