അഞ്ച് രൂപയ്ക്ക് ഒരു ജിബി ഇന്‍റര്‍നെറ്റും പരിധിയില്ലാത്ത സൗജന്യ കോളുകളും തകര്‍പ്പന്‍ ഓഫറുമായി ബി എസ് എന്‍ എല്‍

0
43

തിരുവനന്തപുരം : തകര്‍പ്പന്‍ ഓഫറുമായി ബി എസ് എന്‍ എല്‍. അഞ്ച് രൂപയ്ക്ക് ഒരു ജിബി ഇന്‍റര്‍നെറ്റും പരിധിയില്ലാത്ത സൗജന്യ കോളുകളും വാഗ്ദാനം ചെയ്യുന്ന പുതിയ കേരള പ്ലാനാണ് കഴിഞ്ഞ ദിവസം കമ്പനി അവതരിപ്പിച്ചത്. ഇതോടെ ഏറ്റവും കുറഞ്ഞനിരക്കില്‍ മൊബൈല്‍ ഇന്‍റര്‍നെറ്റും നല്‍കുന്ന സേവനദാതാക്കളായി ബിഎസ്‌എന്‍എല്‍ .

446 രൂപയ്ക്ക് റീച്ചാര്‍ജ് ചെയ്താല്‍ 84 ദിവസത്തെ വാലിഡിറ്റിയില്‍ 84 ജി ബി ഇന്‍റര്‍നെറ്റും ഏത് നെറ്റ് വര്‍ക്കിലേക്കും ഇഷ്ടംപോലെ സൗജന്യകോളുകളുമാണ് ഈ പ്ളാനിലൂടെ ലഭ്യമാകുക. നിലവിലുള്ളവരിക്കാര്‍ക്ക് പ്ളാന്‍കേരള എന്ന് 123 നമ്പറിലേക്ക് എസ്.എം.എസ് ചെയ്താല്‍ 337.97 രൂപയ്ക്ക് ഈ ഓഫര്‍ സ്വന്തമാക്കാം.

യു എ ഇയിലേക്ക് ഇന്‍റര്‍നാഷണല്‍ റോമിംഗ് സൗകര്യം നല്‍കുന്ന പദ്ധതിയും കമ്പനി അവതരിപ്പിച്ചു.