ഇടുക്കി ജില്ലയിലെ നാലു പഞ്ചായത്തുകളില്‍ ചൊവ്വാഴ്ച ഹര്‍ത്താല്‍

0
27

അയ്യപ്പന്‍കോവില്‍: ഇടുക്കി ജില്ലയിലെ നാലു പഞ്ചായത്തുകളില്‍ ചൊവ്വാഴ്ച ഹര്‍ത്താല്‍.ഉപ്പുതറ, ഇരട്ടയാര്‍, കാഞ്ചിയാര്‍, അയ്യപ്പന്‍കോവില്‍ എന്നീ പഞ്ചായത്തുകളിലാണ് സംയുക്ത സമരസമിതിയാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്.

ഇടുക്കിയിലെ പത്തുചെയിന്‍ പ്രദേശത്ത് മൂന്നുചെയിന്‍ വിട്ട് പട്ടയം നല്‍കാനുള്ള മന്ത്രിസഭ തീരുമാനല്‍ പ്രതിഷേധിച്ചാണു ഹര്‍ത്താല്‍.

ഇടതുസര്‍ക്കാര്‍ 10 ചെയിനില്‍ മൂന്നുചെയിന്‍ വിട്ട് പട്ടയം നല്‍കാന്‍ തീരുമാനിച്ചു. എന്നാല്‍ ഈ തീരുമാനം കര്‍ഷകര്‍ക്ക് തിരിച്ചടിയായിരിക്കുകയാണ്. മൂന്നുചെയിനിലാണ് ഭുരിഭാഗം കര്‍ഷകരും താമസിക്കുന്നത്.

നാല്‍പതിലേറെ വര്‍ഷങ്ങളായി അയ്യപ്പന്‍കോവില്‍ 10 ചങ്ങലയിലെ കര്‍ഷകര്‍ ഭൂമിയുടെ ഉടമസ്ഥാവകാശത്തിനായി കാത്തിരിക്കുകയായിരുന്നു. പട്ടയത്തിനായി നിരവധി സമരങ്ങള്‍ നടന്നു. എന്നാല്‍ മാറിവന്ന സര്‍ക്കാരുകള്‍ പത്തുചെയിന്‍ നിവാസികള്‍ക്ക് പട്ടയം നല്‍കാതെ അവഗണിക്കുകയായിരുന്നു.