കായികമേളയില്‍ ആദ്യ സ്വര്‍ണം കരസ്ഥമാക്കി പാലക്കാട്

0
65

പാല: അറുപത്തിയൊന്നാമത് സംസ്ഥാന സ്കൂള്‍ കായികമേളയില്‍ ആദ്യ സ്വര്‍ണം കരസ്ഥമാക്കി പാലക്കാട് . സീനിയര്‍ ആണ്‍കുട്ടികളുടെ 5000 മീറ്ററില്‍ പാലക്കാട് പറളി സ്കൂളിലെ പി.എന്‍ അജിത്താണ് സ്വര്‍ണം നേടിയത്. കോതമംഗലം മാര്‍ ബേസില്‍ സ്കൂളിലെ ആദര്‍ശ് ഗോപിക്കാണ് വെള്ളി.

രണ്ടാം സ്വര്‍ണം എറണാകുളത്തിനാണ്. സീനിയര്‍ പെണ്‍കുട്ടികളുടെ 3000 മീറ്ററില്‍ അനുമോള്‍ തമ്പിയാണ് സ്വര്‍ണം നേടിയത്. സീനിയര്‍വിഭാഗം ആണ്‍കുട്ടികളുടെ 5000 മീറ്ററോടെയാണ് മേള തുടങ്ങിയത്. മൂന്നാം സ്വർണം തിരുവനന്തപുരത്തിനാണ്. ജൂനിയര്‍ ആണ്‍കുട്ടികളുടെ 3000 മീറ്ററിലാണ് തിരുവനന്തപുരം സായിയിലെ സല്‍മാന്‍ സ്വര്‍ണം നേടിയത്.ജൂനിയര്‍ പെണ്‍കുട്ടികളുടെ 3000 മീറ്ററില്‍ പാലക്കാട് കല്ലടി സ്‌കൂളിലെ പി. ചാന്ദിനി സ്വര്‍ണം നേടി.

മേളയുടെ ഔപചാരിക ഉദ്ഘാടനം വൈകുന്നേരം മൂന്നുമണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും.