കുട്ടികളെ കോളേജിലേക്ക് വിടുന്നത് രാഷ്ട്രീയം തൊഴിലാക്കാനല്ല: ഹൈക്കോടതി

0
42


കൊച്ചി: വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ രാഷ്ട്രീയം പഠനാന്തരീക്ഷം തകര്‍ക്കുമെന്ന് നിലപാട് വ്യക്തമാക്കി ഹൈക്കോടതി. കുട്ടികളെ മാതാപിതാക്കള്‍ കോളജുകളിലേക്ക് അയക്കുന്നത് രാഷ്ട്രീം തൊഴിലാക്കാനല്ല. കാമ്പസില്‍ രാഷ്ട്രീയം അനുവദിക്കാനാവില്ലെന്നും വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പഠനാന്തരീക്ഷം ഉറപ്പ് വരുത്തേടത് സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണെന്നും ഹൈക്കോടതി വ്യക്തമാക്കി.

പൊന്നാനി എംഇഎസ് കോളജ് നല്‍കിയ കോടതിയലക്ഷ്യ ഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ പരാമര്‍ശം. ചീഫ് ജസ്റ്റിസ് ഉള്‍പ്പെടുന്ന ഡിവിഷന്‍ ബഞ്ചാണ് കേസ് പരിഗണിച്ചത്. ഹര്‍ജി പരിഗണിക്കുന്നത് നവംബര്‍ ആറിലേക്ക് മാറ്റി. അതേസമയം, കോളേജിലെ സമരപന്തല്‍ പൊളിച്ചുമാറ്റിയെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.