നാഗപട്ടണത്ത് ബസ് ഡിപ്പോയിലെ കെട്ടിടം തകര്‍ന്നുവീണു; 8 മരണം

0
27


നാഗപട്ടണം: തമിഴ്‌നാട്ടിലെ നാഗപട്ടണത്തിനടുത്ത് ബസ് ഡിപ്പോയിലെ കെട്ടിടം തകര്‍ന്നുവീണ് എട്ടു പേര്‍ മരിച്ചു. മൂന്നു പേര്‍ക്ക് പരിക്കേറ്റു.

പുലര്‍ച്ചെ അഞ്ചു മണിയോടെയാണ് അപകടമുണ്ടായത്. മരിച്ചവരില്‍ ഏഴുപേര്‍ ഡ്രൈവര്‍മാരും ഒരാള്‍ കണ്ടക്ടറുമാണ്. ജോലിക്കു ശേഷം ഡിപ്പോയില്‍ കിടന്നുറങ്ങിയവരാണ് മരണപ്പെട്ടത്.

രണ്ടുമാസം മുന്പ് കോയമ്പത്തിനടുത്ത് സോമനൂരില്‍ കാറ്റിലും മഴയിലും ബസ് ടെര്‍മിനലിന്റെ മേല്‍ക്കൂര തകര്‍ന്നു വീണ് അഞ്ചു പേര്‍ മരിച്ചിരുന്നു.