പുതിയ നോട്ടുകളുടെ സുരക്ഷാ സവിശേഷതകള്‍ ചോര്‍ന്നു

0
46


ന്യൂഡല്‍ഹി: പുതിയ 2000, 500 രൂപ നോട്ടിന്റെ അതീവ സുരക്ഷാ സവിശേഷതകളില്‍ 15 എണ്ണം കള്ളനോട്ട് മാഫിയയ്ക്ക് ചോര്‍ത്താന്‍ കഴിഞ്ഞതായി റിപ്പോര്‍ട്ടുകള്‍. മുംബൈയില്‍ നിന്ന് പിടിച്ചെടുത്ത നോട്ടുകളെക്കുറിച്ചുള്ള അന്വേഷണത്തിലാണ് ഇക്കാര്യം വ്യക്തമായത്. കേസ് താമസിയാതെ എന്‍ഐഎയോ സിബിഐയോ ഏറ്റെടുക്കുമെന്നാണ് സൂചന.

പുതിയ 500 രൂപ 2000 രൂപ നോട്ടുകളുടെ 15 ഓളം സവിശേഷതകള്‍ കള്ളനോട്ടടി സംഘത്തിന് കര്‍ത്താന്‍ കഴിഞ്ഞുവെന്നത് അതീവ ഗൗരവത്തോടെയാണ് സര്‍ക്കാര്‍ കാണുന്നത്. നാസിക്കിലെ നോട്ടടി കേന്ദ്രത്തിലേക്ക് പിടിച്ചെടുത്ത നോട്ടുകള്‍ പഠനത്തിനായി അയച്ചപ്പോഴാണ് പുതിയ അതീവ സുരക്ഷാ രഹസ്യങ്ങള്‍ വരെ കള്ളനോട്ടില്‍ പകര്‍ത്താനായ വിവരം മനസ്സിലാക്കാന്‍ സാധിച്ചത്. ബംഗ്ലാദേശിലെ ഇസ്ലാമപുര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കള്ളനോട്ടടി സംഘമാണ് ഈ നോട്ടുകള്‍ അച്ചടിച്ചത്.

നോട്ടിലെ മഷിയും പേപ്പറും ഏറ്റവും ഗുണമേന്‍മയുള്ളതായിരുന്നു. വാട്ടര്‍ കളര്‍ മാര്‍ക്കുകള്‍ പോലും യഥാര്‍ഥ നോട്ടുകളോട് കിടപിടിക്കുന്നതാണ്. 15 ഓളം സവിശേഷതകള്‍ കള്ളനോട്ടില്‍ പകര്‍ത്താനായതിനാല്‍ തന്നെ കള്ളനോട്ടാണെന്ന് എളുപ്പം തിരിച്ചറിയാന്‍ കഴിയത്ത അവസ്ഥയാണുള്ളത്.