പൃഥ്വിരാജിനെ നായകനാക്കി ആര്‍എസ് വിമല്‍ ഒരുക്കുന്ന കര്‍ണനെക്കുറിച്ച് ചലച്ചിത്ര ലോകത്തുനിന്നും കേള്‍ക്കാന്‍ തുടങ്ങിയിട്ട് കുറച്ചു നാളുകളായി.ഒരു ബിഗ് ബഡജറ്റ് ചിത്രമാണ് കര്ണ്ണന് എന്നാണ് പറഞ്ഞുകേട്ടിരുന്നത്.ചിത്രത്തിന്റെ നിര്‍മ്മാതാവായി എത്തുന്നത് വേണു കുന്നപ്പള്ളിയാണ്. എന്നാല്‍ അദ്ദേഹം ഇപ്പോള്‍ കര്‍ണനില്‍ നിന്ന് പിന്മാറി മാമാങ്കം നിര്‍മ്മിക്കാനൊരുങ്ങുന്നു എന്ന വാര്‍ത്തയാണ് ലഭിക്കുന്നത്. വേണു കുന്നപ്പള്ളി റേഡിയോ മാംഗോയ്ക്ക് നല്കിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്.
മാമാങ്കത്തിന്റെ കഥപറഞ്ഞുകൊണ്ട് വീണ്ടും ഒരു ചിത്രം കൂടി വെള്ളിത്തിരയിലെത്തുന്നു. നായകനായി എത്തുന്നത് പ്രിയതാരം മമ്മൂട്ടിയും. മാമാങ്കം എന്നു തന്നെയാണ് ചിത്രത്തിന് പേരും നല്‍കിയിരിക്കുന്നത്. സജീവ് പിള്ളയുടെ സംവിധാനത്തിലാണ് ചിത്രം ഒരുങ്ങുന്നത്.
രണ്ടു ദിവസം മുമ്പാണ് ഫെയ്സ്ബുക്കിലൂടെ മമ്മൂട്ടി മാമാങ്കത്തെകുറിച്ച് പ്രഖ്യാപനം നടത്തിയത്. നവാഗതനായ സജീവ് പിളള സംവിധാനം ചെയ്യുന്ന മാമാങ്കം എന്ന ചിത്രം തന്റെ കരിയറിലെ ഏറ്റവും വലിയ ചിത്രമാകുമെന്നാണ് മമ്മൂട്ടി പറഞ്ഞത്. വര്‍ഷങ്ങളായുള്ള ഗവേഷണത്തിനുശേഷമാണ് സജീവ് പതിനേഴാം നൂറ്റാണ്ടില്‍ നടന്ന ചാവേര്‍ പോരാട്ടത്തിന്റെ കഥ പറയുന്ന മാമാങ്കവുമായി എത്തുന്നത്.
പൃഥ്വിരാജിനെ നായകനാക്കി വിമല്‍ അനൗണ്‍സ് ചെയ്ത കര്ണന് നിര്‍മ്മിക്കാന്‍ തയ്യാറായ നിര്‍മാതാവ് വേണു കുന്നപ്പിള്ളിയാണ് മാമാങ്കം നിര്‍മ്മിക്കുന്നത്. എന്നാല്‍ അദ്ദേഹം കര്‍ണനില്‍ നിന്നും പിന്മാറിയെന്നാണ് ഇപ്പോഴത്തെ വാര്‍ത്ത.
കര്ണന് ഒരു സ്വപ്ന പദ്ധതിയായിരുന്നു. എഴുപത്, എണ്‍പത് കോടി ബജറ്റിലാണ് ചിത്രം പ്രഖ്യാപിച്ചത്. 300 കോടിയെന്നൊക്കെ പല മാധ്യമങ്ങളിലും വാര്‍ത്തകള്‍ വന്നു. എന്നാല്‍ അത് എങ്ങനെയാണെന്ന് അറിയില്ല. കര്ണന് അനന്തമായി നീണ്ടുപോകുകയും ബജറ്റ് ഉയരുകയും ചെയ്തു.കര്ണന് ലോഞ്ച് ചെയ്യുന്ന സമയത്ത് കൃത്യമായ പ്ലാനിംഗ് ഉണ്ടായിരുന്നു. എന്നാല്‍ മുന്നോട്ട് പോകുന്തോറും പല പ്രശ്നങ്ങളും ഉണ്ടായി. പ്ലാനിംഗ് തെറ്റി. ഇത് തുടര്‍ന്നാല്‍ കൂടുതല്‍ പൈസ ചെലവാകുമെന്ന് തോന്നിയതോടെയാണ് ചിത്രത്തില്‍ പിന്മാറാന് തീരുമാനിച്ചത്.