സിനിമ ഇന്‍ഡസ്ട്രയില്‍ പ്രായം കൂടുന്നതിനനുസരിച്ച് ഓഫറും കൂടിവരുന്ന ഒരു നടിയാണ് നയന്‍താര. പ്രണയങ്ങള്‍, പ്രണയഭംഗങ്ങള്‍ എല്ലാം അതിജീവിച്ച് ജൈത്രയാത്ര തുടരുന്ന ഈ നടി ഓരോ സിനിമ വിജയിക്കുമ്പോഴും കോടികളാണ് വാങ്ങുന്നത്.

ഇപ്പോള്‍ പുതിയതായി തെലുങ്കില്‍ നിര്‍മിക്കുന്ന ഉയ്യലവാഡ നരസിംഹറെഡി എന്ന സിനിമയില്‍ ചിരംജീവിയുടെ ജോഡിയായി അഭിനയിക്കുന്നതിന് നയന്‍താര ചോദിച്ചത് ആറുകോടി രൂപയാണ്.

ഈ ചിത്രത്തില്‍ ചിരംജീവിയാണ് നായകന്‍. ഇതിന്റെ നിര്‍മാണം ചിരംജീവിയുടെ മകനായ റാംചരണ്‍ ആണ്. കൂടുതല്‍ ദിവസം കാള്‍ഷീറ്റ് നല്‍കണമെന്നതുകൊണ്ടാണ് നയന്‍താര ആറുകോടി ആവശ്യപ്പെട്ടത്.