ചേരുവകള്‍

ബീഫ് -1 കിലോ
മുളക് പൊടി-1 ടേബിള്‍ സ്പൂണ്‍
മല്ലിപ്പൊടി – 1 ടേബിള്‍ സ്പൂണ്‍
ഇറച്ചി മസാല- അര ടേബിള്‍ സ്പൂണ്‍
കുരുമുളക് പൊടി – 1 ടീസ്പൂണ്‍
മഞ്ഞള്‍പൊടി – അര ടീസ്പൂണ്‍
ഇഞ്ചി – 1 ഇഞ്ച് കഷണം
വെളുത്തുള്ളി – 5 അല്ലി
ചെറിയ ഉള്ളി – 100 ഗ്രാം
കറിവേപ്പില – 3 ഇതള്‍
അരിഞ്ഞ തേങ്ങ- കാല്‍ കപ്പ്
നെയ്യ് – 3 ടേബിള്‍ സ്പൂണ്‍
കടുക് -അര ടീസ്പൂണ്‍
ഉപ്പ് ആവശ്യത്തിന്                                              

തയാറാക്കുന്ന വിധം

ഇറച്ചി ചെറിയ കഷ്ണങ്ങളായി നുറുക്കി കഴുകി വാര്‍ത്തെടുക്കുക. ചെറിയഉള്ളി, ഇഞ്ചി, വെളുത്തുള്ളി എന്നിവ ചെറുതായി അരിയുക. മല്ലിപ്പൊടി, മുളകുപൊടി, മഞ്ഞള്‍പ്പൊടി, ഉപ്പ് എന്നിവ ഇറച്ചിയില്‍ ചേര്‍ത്ത് പ്രഷര്‍ കുക്കറില്‍ വേവിക്കുക. ഒരു വിസില്‍ അടിച്ച് കഴിയുമ്പോള്‍ തീ കുറയ്ക്കുക. രണ്ടാമത്തെ വിസിലിനു ശേഷം തീ അണയ്ക്കുക. പ്രഷര്‍ തീരുമ്പോള്‍ അടപ്പ് തുറന്ന ശേഷം വീണ്ടും ചൂടാക്കി ഇറച്ചിയിലെ വെള്ളം മുഴുവനും വറ്റിക്കുക. പാനില്‍ നെയ്യ് ചൂടാക്കി, കടുക് ഇട്ട് പൊട്ടുമ്പോള്‍ തീ കുറച്ച ശേഷം തേങ്ങ അരിഞ്ഞത് ചേര്‍ത്ത് 2-3 മിനിറ്റ് ഇളക്കുക. ഇതിലേക്ക് വെളുത്തുള്ളി, ഇഞ്ചി, ചെറിയ ഉള്ളി, കറിവേപ്പില എന്നിവ ചേര്‍ത്ത് ഒരു മിനിറ്റ് ഇളക്കുക. ഗോള്‍ഡന്‍ നിറമാകുമ്പോള്‍ ഒരു ടേബിള്‍ സ്പൂണ്‍ മീറ്റ് മസാല ചേര്‍ത്ത് ഒരു മിനിറ്റ് ഇളക്കുക. ഇതിലേക്ക് വേവിച്ച ഇറച്ചി ചേര്‍ത്ത് ഇടവിട്ട് ഇളക്കി നന്നായി വരട്ടിയെടുക്കുക. പിന്നീട് ഒരു ടീസ്പൂണ്‍ കുരുമുളക് പൊടി ചേര്‍ത്തിളക്കുക.