ഭായ് ഭൂജ് ദിനത്തില്‍ സ്ത്രീകള്‍ക്ക് സൗജന്യയാത്ര

0
28

ന്യൂഡല്‍ഹി: ‘ഭായ് ദൂജ്’ ദിനത്തില്‍ ഡല്‍ഹി ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്റെ എല്ലാ ബസുകളിലും സ്ത്രീകള്‍ക്ക് സൗജന്യയാത്ര.

ഒക്ടോബര്‍ 21ന് ഡല്‍ഹി ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്റെ എസി, നോണ്‍ എസി ബസുകളില്‍ ഈ സൗകര്യം ലഭ്യമാകുന്നത്്.

ദേശീയ തലസ്ഥാനമേഖലയിലെ ബസുകളില്‍ രാവിലെ എട്ടുമണി മുതല്‍ രാത്രി പത്തുമണിവരെ സ്ത്രീകള്‍ക്ക് ഈ ദിവസം യാത്ര ചെയ്യാം. യാത്രക്കാരുടെ സൗകര്യത്തിന് വേണ്ടി കൂടുതല്‍ ബസുകള്‍ പുറത്തിറക്കുമെന്ന് ഡല്‍ഹി ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ അറിയിച്ചു.