മറ്റ് രാജ്യങ്ങള്‍ക്കുവേണ്ടി കളിക്കുന്ന കാര്യം പരിഗണിക്കും: ശ്രീശാന്ത്

0
41

ദുബായ്: മറ്റേതെങ്കിലും രാജ്യത്തിനുവേണ്ടി കളിക്കുന്ന കാര്യം ആലോചിക്കുമെന്ന് ക്രിക്കറ്റ് താരം ശ്രീശാന്ത്. ബി.സി.സി.ഐ ഏര്‍പ്പെടുത്തിയ ആജീവനാന്ത വിലക്ക് തുടരാനുള്ള ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ അനുമതിയുടെ പശ്ചാത്തലത്തിലാണ് ശ്രീശാന്തിന്റെ ഈ പരാമര്‍ശം.

നിയമപോരാട്ടം തുടരുമെന്ന് വ്യക്തമാക്കിയ ശ്രീശാന്ത് ബിസിസിഐക്ക് മുകളിലാണ് ഐസിസി എന്ന് ഓര്‍മിപ്പിക്കാനും മടിച്ചില്ല. ബിസിസിഐയുടേത് ഇരട്ടത്താപ്പാണ്. തെറ്റ് ചെയ്തവരെന്ന് കോടതി കണ്ടെത്തിയവരെ ശിക്ഷിക്കാതിരിക്കുകയും കുറ്റക്കാരനല്ലെന്ന് കോടതി കണ്ടെത്തിയ തന്നെ വേട്ടയാടുകയുമാണ് അവര്‍ ചെയ്യുന്നത്-ശ്രീശാന്ത് പറഞ്ഞു.

വിധിയുടെ പകര്‍പ്പ് ലഭിച്ച ശേഷം അഭിഭാഷകരുമായി ആലോചിച്ച് തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.