മേലുദ്യോഗസ്ഥരുടെ അഴിമതിക്കെതിരെ വീഡിയോ; എസ്.ഐ ആത്മഹത്യക്ക് ശ്രമിച്ചു

0
35

 

ചെന്നൈ: മേലുദ്യോഗസ്ഥരുടെ അഴിമതിയെക്കുറിച്ച് ഫെയ്സ്ബുക്കില്‍ വീഡിയോ പോസ്റ്റു ചെയ്തതിന് പിന്നാലെ തമിഴ്‌നാട് പൊലീസിലെ സബ് ഇന്‍സ്‌പെക്ടറുടെ ആത്മഹത്യാശ്രമം. സബ് ഇന്‍സ്പെക്ടര്‍ ശ്രീകാന്ത് ജെയ്ശ്രീയാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഇദ്ദേഹത്തെ കോയമ്പത്തൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ പൊലീസ് കേസെടുത്തു.

മേലുദ്യോഗസ്ഥരുടെ അഴിമതിയെക്കുറിച്ച് ശ്രീകാന്ത് കഴിഞ്ഞ ദിവസം ഫെയ്സ്ബുക്കില്‍ വീഡിയോ പോസ്റ്റു ചെയ്തിരുന്നു. തെറ്റു ചെയ്യാന്‍ തന്നെ ഉന്നത ഉദ്യോഗസ്ഥര്‍ നിര്‍ബന്ധിച്ചിരുന്നതായി ശ്രീകാന്ത് വീഡിയോയില്‍ വെലിപ്പെടുത്തിയിരുന്നു. വ്യാജ ബില്ലില്‍ ഒപ്പുവെയ്ക്കാന്‍ കൈക്കൂലി വാങ്ങാന്‍ നിര്‍ബന്ധിച്ചു. അതിനായി തനിക്ക് മേല്‍ സമ്മര്‍ദ്ദം ചെലുത്തിയെന്നും താന്‍ വഴിപ്പെട്ടില്ലെന്നും ശ്രീകാന്ത് പറഞ്ഞു. നേരായ രീതിയില്‍ ജോലി ചെയ്യാന്‍ കഴിയാത്തതില്‍ ശ്രീകാന്ത് ഏറെ വിഷമിച്ചിരുന്നു.

അഴിമതിയ്ക്കെതിരെ നിലയുറച്ചതിന്റെ പേരില്‍ മേലുദ്യോഗസ്ഥരുടെ നോട്ടപ്പുള്ളിയായി താന്‍ മാറിയതായി ശ്രീകാന്ത് പറയുന്നു. മേലുദ്യോഗസ്ഥരെ അനുസരിക്കാത്തതിന്റെ പേരില്‍ പതിനഞ്ചാം ബറ്റാലിയനിലേക്ക് സ്ഥലം മാറ്റിയതായി ശ്രീകാന്ത് വീഡിയോയില്‍ വ്യക്തമാക്കിയിരുന്നു. അഴിമതിയെക്കുറിച്ച് ഐജിക്ക് പരാതി നല്‍കിയിരുന്നു. ഇത് സംബന്ധിച്ച് അന്വേഷണം നടന്നതല്ലാതെ ഒരു നടപടിയുമുണ്ടായില്ലെന്നും ശ്രീകാന്ത് വീഡിയോയില്‍ പറഞ്ഞു. കുടുംബാംഗങ്ങള്‍ക്കൊപ്പം ദീപാവലി ആഘോഷിക്കാന്‍ കഴിയാത്തതിന്റെ ദു:ഖവും ശ്രീകാന്ത് പങ്കുവച്ചു.

Posted by Srikanth Jeysri on 18 ಅಕ್ಟೋಬರ್ 2017