പട്ന: വീട്ടില്‍ വാതിലില്‍ മുട്ടാതെ കയറിയതിന് മധ്യവയസ്കന് ഗ്രാമമുഖ്യന്റെ പ്രാകൃതശിക്ഷ. സ്വന്തം തുപ്പല് നക്കിച്ചാണ് ഗ്രാമമുഖ്യന് ശിക്ഷ നല്‍കിയത്. സംഭവം നടന്നത് ബീഹാറിലെ പട്നയിലാണ്.
ശിക്ഷയുടെ ഭാഗമായി ഇയാളെ സ്ത്രീകള്‍ ചെരിപ്പുകൊണ്ട് അടിക്കുകയും ചെയ്തു. ഇത്തരം ഹീനമായ ശിക്ഷ ഏല്‍ക്കേണ്ടി വന്നത് മഹേഷ് ഠാക്കൂര്‍ എന്നയാള്‍ക്കാണ്.
ഗവണ്മെന്റ് പദ്ധതിയുമായി ബന്ധപ്പെട്ട ആവശ്യത്തിനാണത്രെ ഇയാള്‍ സര്‍പഞ്ചിന്റെ വീട്ടിലെത്തിയത്. വാതിലില്‍ മുട്ടാതെ അകത്തു കയറിയതിനായിരുന്നു ഹീനമായ ശിക്ഷയ്ക്ക് ഇയാള്‍ വിധേയമായത്.