സംസ്ഥാന സ്‌കൂള്‍ കായികോത്സവം: എറണാകുളം മുന്നില്‍

0
32


പാലാ: സംസ്ഥാന സ്‌കൂള്‍ കായികോത്സവത്തില്‍ ആദ്യ ദിനത്തിലെ മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ 50 പോയിന്റുമായി എറണാകുളം മുന്നിട്ട് നില്‍ക്കുന്നു. 32 പോയിന്റുമായി പാലക്കാടാണ് രണ്ടാം സ്ഥാനത്തുള്ളത്. 27 പോയിന്റോടെ തിരുവന്തപുരം മൂന്നാം സ്ഥാനത്തും തൊട്ടുപിന്നാലെ 24 പോയിന്റുമായി കോഴിക്കോട് നാലാം സ്ഥാനത്തുമുണ്ട്.

ആദ്യ ദിനം തന്നെ രണ്ടു ദേശീയ റെക്കോഡ് മറികടന്ന പ്രകടനങ്ങളും മൂന്ന് മീറ്റ് റെക്കോഡുകളും പിറന്നു. മീറ്റ് റെക്കോര്‍ഡ് മറികടന്ന മൂന്ന് പേരും എറണാകുളത്തിന്റെ താരങ്ങളാണ്. ജൂനിയര്‍ ആണ്‍ക്കുട്ടികളുടെ 400 മീറ്റര്‍ ഓട്ടത്തില്‍ അഭിഷേക് മാത്യു (മാര്‍ ബേസില്‍ എച്ച്.എസ്.എസ് കോതമംഗലം), ജൂനിയര്‍ ആണ്‍ക്കുട്ടികളുടെ ജാവലിന്‍ ത്രോയില്‍ ത്രോയില്‍ യാദവ് നരേഷ് കൃപാല്‍ (മാര്‍ ബേസില്‍ എച്ച്.എസ്.എസ്.കോതമംഗലം), ജൂനിയര്‍ ആണ്‍ക്കുട്ടികളുടെ ലോങ് ജംപില്‍ ശ്രീകാന്ത്.കെ.എം (ഗവ.വി.എച്.എസ്.എസ്. മണീട്) എന്നിവരാണ് മീറ്റ് റെക്കോര്‍ഡുകള്‍ മറികടന്നത്.

3000 മീറ്റര്‍ ഓട്ടത്തില്‍ മാര്‍ ബേസിലിന്റെ അനുമോള്‍ തമ്പിയും 5000 മീറ്ററില്‍ പറളി ഹൈസ്‌കൂളിലെ അജിത്തുമാണ് രാവിലെ ദേശീയ റെക്കോഡുകള്‍ മറികടക്കുന്ന പ്രകടനം കാഴ്ചവെച്ചത്. ആദ്യ ദിനം 18 ഫൈനലുകളാണ് പൂര്‍ത്തിയായത്.