മെഗാസ്റ്റാര്‍ മമ്മൂട്ടി നായകനാകുന്ന ആക്ഷന്‍ ത്രില്ലര്‍ സ്ട്രീറ്റ് ലൈറ്റിന്റെ ആദ്യപോസ്റ്റര്‍ റിലീസായി. വേറിട്ട ഒരു സ്‌റ്റൈലിഷ് ത്രില്ലര്‍ എന്ന സൂചന നല്‍കുന്നു പോസ്റ്റര്‍. തോക്കു ചൂണ്ടി നില്‍ക്കുന്ന മമ്മൂട്ടിയും ചുറ്റും ചിതറി വീഴുന്ന എതിരാളികളുമാണ് പോസ്റ്ററില്‍.

ഹോളിവുഡ് ചിത്രങ്ങളെ അനുസ്മരിപ്പിക്കുന്ന ശൈലിയിലാണ് പോസ്റ്ററിന്റെ അവതരണം. കറുപ്പ്, ചുമപ്പ്, തവിട്ട് നിറങ്ങളുടെ കലര്‍പ്പില്‍ ദുരൂഹതകളവശേഷിപ്പിക്കുന്ന പോസ്റ്റര്‍ ഹിറ്റാണ്. താരത്തിന്റെ ആരാധകരെ ആവേശത്തിലാക്കുവാനുള്ള വക ചിത്രത്തിലുണ്ടാകും എന്നതിന്റെ സൂചനയും പോസ്റ്റര്‍ നല്‍കുന്നു.

ചിത്രത്തില്‍ ഒരു ഇന്‍വസ്റ്റിഗേറ്റീവ് ഓഫീസറുടെ റോളിലാണ് മമ്മൂട്ടിയെത്തുക. പ്രശസ്ത ഛായാഗ്രാഹകനായ ഷംദത്ത് സൈന്നുദ്ദീനാണ് സ്ട്രീറ്റ് ലൈറ്റ് സംവിധാനം ചെയ്യുന്നത്.