2018 ലെ സംസ്ഥാനത്തെ പൊതു അവധികള്‍ പ്രഖ്യാപിച്ചു

0
171

തിരുവനന്തപുരം: 2018 ലെ സംസ്ഥാനത്തെ പൊതു അവധികള്‍ പ്രഖ്യാപിച്ചു. രണ്ടാം ശനി, ഞായര്‍ എന്നിവയൊഴികെയുള്ള പൊതു അവധി ദിവസങ്ങള്‍ പ്രഖ്യാപിച്ചാണ് സംസ്ഥാന പൊതുഭരണ വകുപ്പ് വിജ്ഞാപനം പുറത്തിറക്കിയത്. അവധി ദിവസങ്ങള്‍ ഇങ്ങനെ:

മന്നം ജയന്തി- ജനുവരി രണ്ട്, റിപ്പബ്ലിക് ദിനം – ജനുവരി 26

ശിവരാത്രി – ഫെബ്രുവരി 13, പെസഹ വ്യാഴം – മാര്‍ച്ച്‌ 29

ദു:ഖ വെളളി -മാര്‍ച്ച്‌ 30, മെയ് ദിനം-മെയ് 1

ഈ ദുല്‍ ഫിത്തര്‍ (റംസാന്‍) -ജൂണ്‍ 15, സ്വാതന്ത്ര്യദിനം-ഓഗസ്റ്റ് 15

ബക്രീദ് – ഓഗസ്റ്റ് 22, ഒന്നാം ഓണം -ഓഗസ്റ്റ് 24, തിരുവോണം- ഓഗസ്റ്റ് 25

നാലാം ഓണം (ശ്രീനാരായണ ഗുരു ജയന്തി)-ഓഗസ്റ്റ് 27

അയ്യങ്കാളി ജയന്തി-ഓഗസ്റ്റ് 28, മുഹറം -സെപ്റ്റംബര്‍ 20

ശ്രീനാരായണ ഗുരു സമാധി-സെപ്റ്റംബര്‍ 21, ഗാന്ധി ജയന്തി-ഒക്ടോബര്‍ രണ്ട്,

മഹാനവമി-ഒക്ടോബര്‍ 18, വിജയദശമി- ഒക്ടോബര്‍ 19, ദീപാവലി-നവംബര്‍ 6

മിലാദ് ഇ ഷെരീഫ് (നബിദിനം)-നവംബര്‍ 20, ക്രിസ്മസ് -ഡിസംബര്‍ 25.

രണ്ടാം ശനി/ഞായര്‍ വരുന്ന പൊതു അവധി ദിനങ്ങള്‍:

ഈസ്റ്റര്‍-ഏപ്രില്‍ 1, അംബേദ്കര്‍ ജയന്തി -ഏപ്രില്‍ 14, വിഷു- ഏപ്രില്‍ 15

കര്‍ക്കിടക വാവ്- ഓഗസ്റ്റ് 11, മൂന്നാം ഓണം-ആഗസ്റ്റ് 26, ശ്രീകൃഷ്ണ ജയന്തി- സെപ്റ്റംബര്‍ 2.

നിയന്ത്രിത അവധികള്‍:

അയ്യാ വൈകുണ്ഡ സ്വാമി ജയന്തി -മാര്‍ച്ച്‌ 12, വിശ്വകര്‍മ്മ ദിനം-സെപ്റ്റംബര്‍ 17.