ആസ്റ്റിന്‍ ജോസഫും അപര്‍ണ റോയിയും വേഗമേറിയ താരങ്ങള്‍

0
28

പാലാ: സംസ്ഥാന സ്‌കൂള്‍ കായിക മേളയില്‍ തിരുവനന്തപുരം സായിയിലെ ആസ്റ്റിന്‍ ജോസഫ് ഷാജിയും കോഴിക്കോട് പുല്ലൂമ്പാറ സെന്റ് ജോസഫ് എച്ച്എസ്എസ് വിദ്യാര്‍ത്ഥിനി അപര്‍ണ റോയിയും വേഗമേറിയ താരങ്ങള്‍. ജൂനിയര്‍ ആണ്‍കുട്ടികളുടെ 100 മീറ്ററില്‍ സായിയിലെ സി.അഭിനവും പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ നാട്ടിക ഗവ.ഫിഷറീസ് എച്ചഎസ്എസിലെ ആന്‍സി സോജനും ഒന്നാമതെത്തി.

സബ് ജൂനിയര്‍ ആണ്‍കുട്ടികളുടെ വിഭാഗത്തിലെ 100 മീറ്ററില്‍ കോതമംഗലം സെന്റ് ജോര്‍ജ് സ്‌കൂളിലെ മണിപ്പൂര്‍ സ്വദേശിയായ വിദ്യാര്‍ത്ഥി തഞ്ജം അലര്‍ട്ടന്‍ സിങും പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ പാലക്കാട് പറളി എച്ച്എസ്എസിലെ വി.നേഹയും ഒന്നാമതെത്തി.