ഇടവഴിയില്‍ പെണ്‍കുട്ടിക്ക് നേരേ പീഡനശ്രമം; വീഡിയോ അടിസ്ഥാനമാക്കി കേസ്

0
58

കോഴിക്കോട്: പെണ്‍കുട്ടിയെ പിന്തുടര്‍ന്ന് കടന്നുപിടിക്കാന്‍ ശ്രമിച്ചയാള്‍ക്കെതിരേ നടക്കാവ് പോലീസ് പരാതിയില്ലാതെ തന്നെ കേസെടുത്തു. പെണ്‍കുട്ടിയെ കടന്നു പിടിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇത് ശ്രദ്ധയില്‍ പെട്ടതോടെയാണ് പോലീസ് കേസെടുത്തത്

ഐപിസി 354 വകുപ്പ് അനുസരിച്ച് സ്ത്രീത്വത്തെ അപമാനിച്ചതിനാണ് കേസ് എന്നാല്‍ ആക്രമണത്തിനിരയായ പെണ്‍കുട്ടിയെ കുറിച്ചുള്ള വിവരം പോലീസിന് ലഭിച്ചിട്ടില്ല.

കോഴിക്കോട് വൈഎംസിഎ റോഡില്‍ നിന്ന് മാവൂര്‍ റോഡിലേക്ക് പോകുന്ന ഇടവഴിയില്‍ വെച്ച് കഴിഞ്ഞ ബുധനാഴ്ചയാണ് സംഭവം നടന്നതെന്നാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വീഡിയോയ്ക്ക് ഒപ്പം ചേര്‍ത്തിരിക്കുന്ന കുറിപ്പിലുള്ള വിവരം.

സംഭവം നടക്കുന്നതിന് സമീപത്ത് സ്ഥാപിച്ചിരുന്ന സിസിടിവിയിലെ സമൂഹ മാധ്യമങ്ങള്‍ വഴി പ്രചരിച്ച ദൃശ്യങ്ങളില്‍ യുവതിയെ ആക്രമിച്ചയാളുടെ മുഖം കൃത്യമായി പതിഞ്ഞിട്ടുണ്ട്. പോലീസ് ഇയാള്‍ക്കായി തിരച്ചില്‍ ശക്തമാക്കിയിട്ടുണ്ട്.

Posted by Jency Binoy Pulinakuzhiyil on 20 ಅಕ್ಟೋಬರ್ 2017