എല്ലാം തുറന്നുപറയാന്‍ ‘മീ ടൂ’

0
151

‘മി ടൂ’ എന്ന ഹാഷ്ടാഗിലൂടെ സ്ത്രീകള്‍ തങ്ങള്‍ക്ക് നേരിടേണ്ടിവന്ന ലൈംഗികാതിക്രമം വിളിച്ചു പറയുകയാണ്. സ്ത്രീകള്‍ക്കുനേരെയുള്ള അതിക്രമങ്ങള്‍ അവസാനിപ്പിക്കുക എന്നാണ് ‘മി ടൂ’വിലൂടെ ലക്ഷ്യമിടുന്നത്.

സാമൂഹിക മാധ്യമങ്ങളില്‍ നടക്കുന്ന ഏറ്റവും പുതിയ ഹാഷ്ടാഗ് കാമ്പെയ്‌നാണ് ‘മി ടൂ’. ഹോളിവുഡ് നിര്‍മാതാവ് ഹാര്‍വി വെയ്ന്‍സ്റ്റീനെതിരായ ലൈംഗികാരോപണങ്ങളുടെ ചുവടുപിടിച്ചാണ് ‘മി ടൂ’ കാമ്പെയ്‌നിന്റെ തുടക്കം. സമൂഹത്തില്‍ സ്ത്രീകള്‍ എത്രമാത്രം ലൈംഗികാതിക്രമങ്ങള്‍ക്ക് വിധേയമായിട്ടുണ്ട് എന്ന് ജനങ്ങളെ അറിയിക്കുകയും അതിന്റ ആഴത്തെക്കുറിച്ച് അവരെ ബോധ്യപ്പെടുത്തുകയുമാണ് ഇതിന്റെ ഉദ്ദേശം.

തുറന്ന് പറയാന്‍ ഭയപ്പെട്ടിരുന്നതും, മറ്റുള്ളവര്‍ എന്ത് വിചാരിക്കും എന്ന് കരുതി മൂടി വെച്ച കാര്യങ്ങളും മീ ടൂവിലൂടെ തുറന്നു പറയാന്‍ കഴിയും.

‘മി ടൂ’വിന് തുടക്കം സൃഷ്ടിച്ചത് അമേരിക്കന്‍ അഭിനേത്രിയായ അലീസ മിലാനോയായിരുന്നു. തന്റെ ട്വീറ്റോടെയാണ് ഇതിന്റെ തുടക്കം. ഇതിന്റെ ഒരു നിര്‍ദേശം സ്‌ക്രീന്‍ ഷോട്ട് ട്വീറ്റ് ചെയ്ത് ‘മി ടൂ’ എന്ന ഹാഷ്ടാഗില്‍ തങ്ങളുടെ അനുഭവങ്ങള്‍ പങ്കുവെയ്ക്കാന്‍ അവര്‍ ആവശ്യപ്പെടുകയായിരുന്നു.

Me Too

‘ലൈംഗിക പീഡനത്തിന് ഇരയാവുകയോ ഉപദ്രവിക്കപ്പെടുകയോ ചെയ്ത എല്ലാ സ്ത്രീകളും ‘മീ ടൂ’ എന്ന് സ്റ്റാറ്റസിട്ടാല്‍ വിഷയത്തിന്റെ ആഴം കൂടുതല്‍ ബോധ്യപ്പെടും’ എന്നായിരുന്നു മിലാനോയുടെ കുറിപ്പ്.

ഈ നിര്‍ദേശത്തെ ലോകം മുഴുവന്‍ അംഗീകരിക്കുകയായിരുന്നു. സ്ത്രീകള്‍ തങ്ങള്‍ക്ക് നേരിടേണ്ടി വന്ന ലൈംഗികാതിക്രമങ്ങളെക്കുറിച്ച് സാമൂഹിക മാധ്യമങ്ങളിലൂടെ തുറന്നുപറയാന്‍ തയ്യാറായിരിക്കുകയാണ്.

മലയാള ചലചിത്രതാരങ്ങളായ റിമ കല്ലിങ്ങല്‍, സജിത മഠത്തില്‍ തുടങ്ങിയ നിരവധിപേര്‍ ഈ കാമ്പെയിന് പിന്തുണ പ്രഖ്യാപിച്ചു.

അവസാനമായി ‘മി ടൂ’വിലൂടെ രംഗത്തു വന്നിരിക്കുന്നത് ഗായിക ചിന്‍മയിയാണ്. ജീവിതത്തില്‍ ഇന്നോളം നേരിടേണ്ടി വന്നിട്ടുള്ള ലൈംഗിക അതിക്രമങ്ങള്‍ വ്യക്തമാക്കുകയാണ് ഈ ഗായിക. ഇത്തരം കാര്യങ്ങള്‍ തുറന്നു പറയുന്ന സ്ത്രീകളെ ഫെമിനിസ്റ്റുകളെന്ന് വിളിച്ച് കളിയാക്കുന്നവര്‍ക്കും ചുട്ടമറുപടി നല്‍കുകയാണ് ഈ ഗായിക.

Related image

തനിക്ക് ഒന്‍പതാമത്തെ വയസ്സില്‍ ദൈവതുല്യം കണ്ട ഒരാളില്‍നിന്ന് നേരിടേണ്ടിവന്ന ലൈംഗികാതിക്രമത്തെക്കുറിച്ച് തുറന്നു പറയുകയാണ് ഈ ഗായിക. സമൂഹത്തില്‍ കുട്ടികള്‍ നേരിടുന്ന ഇത്തരം അതിക്രമങ്ങള്‍ ഒരു നോക്കി നില്‍ക്കാന്‍ മാത്രമേ കഴിയുമായിരുന്നുള്ളൂ എന്നാണ്. എന്നാല്‍ ഇത്തരം അതിക്രമങ്ങള്‍ സ്ത്രീകള്‍ മാത്രമല്ല നേരിടുന്നതെന്നും പുരുഷന്മാരും ഇതിന് ഇരകളാകുന്നുവെന്നും ഗായിക പറയുന്നു.