ഇസ്ലാമാബാദ്: കാണാതായ മാധ്യമ പ്രവര്‍ത്തക സീനത്ത് ഷഹ്സാദിയെ പാകിസ്ഥാന് സുരക്ഷാ സൈന്യം മോചിപ്പിച്ചു. ബുധനാഴാച പാകിസ്താന് അഫ്ഗാനിസ്ഥാന് അതിര്‍ത്തിയില്‍ നിന്നാണ് സീനത്തിനെ മോചിപ്പിച്ചതെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. 2015 ലാണ് ലാഹോറില്‍ വെച്ച് മാധ്യമ പ്രവര്‍ത്തകയായ സീനത്ത് ഷഹ്സാദിയെ കാണാതാകുന്നത്.
ഇന്ത്യന്‍ വംശജനായ ഹമീദ് അന്‍സാരിയുടെ തിരോധാനത്തെക്കുറിച്ച് പാകിസ്ഥാന് കോടതിയെ സമീപിച്ചത് സീനത്ത് ഷഹ്സാദിയുടെ മേല്‍നോട്ടത്തിലായിരുന്നു. അന്‍സാരിയുടെ അമ്മ ഫൗസിയ അന്‍സാരിക്കുവേണ്ടി മനുഷ്യാവകാശ കമ്മീഷനും ഇവര്‍ പരാതി നല്കി. ഇതിനുപിന്നാലെയാണ് സീനത്തിനെ അജ്ഞാതര്‍ തട്ടിക്കൊണ്ടുപോയത്.
ബലൂചിസ്ഥാനിലെയും പഖ്തുന്ക്വവയിലേയും ഗോത്രവര്‍ഗ്ഗ നേതാക്കളുടെ സഹായത്തോടെയാണ് സീനത്തിനെ മോചിപ്പതെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. പാക്രഹസ്യ ഏജന്‍സികളാണ് സീനത്തിന്റെ തിരോധാനത്തിന് പിന്നിലെന്ന് നേരത്തെ ആരോപണം ഉയര്‍ന്നിരുന്നു.