കാബൂള്‍ ചാ​വേ​ർ ആ​ക്ര​മ​ണ​ങ്ങള്‍; മരിച്ചവരുടെ എണ്ണം 60 ആയി

0
47

കാബൂള്‍: അഫ്ഗാനിസ്ഥാന്‍ കാ​ബൂ​ളി​ലു​ണ്ടാ​യ ഇ​ര​ട്ട ചാ​വേ​ർ ആ​ക്ര​മ​ണ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട​വ​രു​ടെ എ​ണ്ണം 60 ആ​യി. കാബൂളിലും, ഗോറിലുമായാണ് സ്ഫോ​ട​ന​ങ്ങള്‍ നടന്നത്. കൊ​ല്ല​പ്പെ​ട്ട​വ​രി​ൽ കു​ട്ടി​ക​ളും ഉ​ൾ​പ്പെ​ടു​ന്നു.

ഇന്നലെ   കാബൂളിലെ ഇ​മാം സ​മാ​ൻ ഷി​യ പ​ള്ളി​ക്കു നേ​ർ​ക്കു​ണ്ടാ​യ ആ​ക്ര​മ​ണ​ത്തി​ൽ 39 പേ​ർ കൊ​ല്ല​പ്പെ​ട്ടു.  പ്രാ​ർ​ഥ​ന​യ്ക്ക് എത്തിയ ​ ആ​ളു​ക​ൾ​ക്കു നേ​രെ ചാ​വേ​ർ വെ​ടി​യു​തി​ർ​ക്കു​ക​യാ​യി​രു​ന്നു. ഇ​തി​നു ശേ​ഷം ബോം​ബ് സ്ഫോ​ട​നവും ചാവേര്‍ ന​ട​ത്തി.

ആ​ക്ര​മ​ണ​ത്തി​ൽ നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു. ആ​ക്ര​മ​ണ​ത്തി​ന്റെ ഉ​ത്ത​ര​വാ​ദി​ത്തം ഒ​രു സം​ഘ​ട​ന​യും ഏ​റ്റെ​ടു​ത്തി​ട്ടി​ല്ല. സെ​ൻ​ട്ര​ൽ ഗോ​ർ പ്ര​വി​ശ്യ​യി​ലു​ണ്ടാ​യ മ​റ്റൊ​രു ചാ​വേ​ർ സ്ഫോ​ട​ന​ത്തി​ൽ 33 പേ​ർ കൊ​ല്ല​പ്പെ​ട്ടു.