നൃത്തം ചെയ്യുന്ന വയോധികയെ പ്രധാനമന്ത്രിയുടെ അമ്മയാക്കി; കിരണ്‍ബേദി വെട്ടിലായി

0
40


ന്യൂഡല്‍ഹി: ദീപാവലി ദിനത്തില്‍ നൃത്തം ചെയ്യുന്ന വയോധികയെ പ്രധാനമന്ത്രിയുടെ അമ്മയാക്കിയ പുതുച്ചേരി ലഫ്. ഗവര്‍ണര്‍ കിരണ്‍ബേദി വിവാദത്തിലായി. തെറ്റ് തിരിച്ചറിഞ്ഞപ്പോള്‍ ബേദി അത് തിരുത്തുകയും ചെയ്തു.

ദീപാവലിക്കിടെ ഗുജറാത്തി ഗാനങ്ങള്‍ക്കൊപ്പം നൃത്തം ചെയ്യുന്ന 97 വയസുള്ള സ്ത്രീയെയാണ് മോദിയുടെ അമ്മ എന്ന് പറഞ്ഞു കിരണ്‍ബേദി സോഷ്യല്‍ മീഡിയയില്‍ അവതരിപ്പിച്ചത്. ‘ആളുമാറിപ്പോയി. പക്ഷേ, ഇത്രയേറെ ഓജസ്സുള്ള ആ അമ്മയെ ഞാന്‍ അഭിവാദ്യം ചെയ്യുന്നു.

96 വയസ്സുവരെ ജീവിക്കുമെങ്കില്‍, എനിക്കും അവരെപ്പോലെയാകാനാണ് ആഗ്രഹം.’ തെറ്റ് തിരുത്തിക്കൊണ്ട്‌ കിരണ്‍ബേദി കുറിച്ചു. പ്രധാനമന്ത്രിയുടെ അമ്മ ഹിരാബെന്‍ മോദി (ജനനം 1920) സ്വവസതിയില്‍ ദീപാവലി ആഘോഷിക്കുന്നു’ എന്ന കുറിപ്പോടെയാണ്  വയോധികയുടെ വീഡിയോ കിരണ്‍ബേദി പങ്കിട്ടത്.