പെണ്‍കുട്ടിയെ ആക്രമിക്കുന്ന വീഡിയോ വൈറല്‍; പോലീസ് കേസെടുത്തു

0
94

കോഴിക്കോട്: ഇടവഴിയില്‍ പെണ്‍കുട്ടിയെ കടന്നുപിടിക്കാന്‍ ശ്രമിച്ച ആളെ പോലീസ് കേസെടുത്തു. പെണ്‍കുട്ടിയെ കടന്നുപിടിക്കുന്നതിന്റെ ദൃശ്യം സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതിന്റെ അടിസ്ഥാനത്തിലാണ് നടക്കാവ് പോലീസ് സ്വമേധയ കേസെടുത്തത്.

ഐപിസി 354 വകുപ്പ് അനുസരിച്ച് സ്ത്രീത്വത്തെ അപമാനിച്ചതിനാണ് പോലീസ് സ്വമേധയ കേസെടുത്തിരിക്കുന്നത്. എന്നാല്‍ ആക്രമണത്തിനിരയായ പെണ്‍കുട്ടിയെ കുറിച്ചുള്ള വിവരം പോലീസിന് ലഭിച്ചിട്ടില്ല.

കഴിഞ്ഞ ബുധനാഴ്ച കോഴിക്കോട് വൈഎംസിഎ റോഡില്‍ നിന്ന് മാവൂര്‍ റോഡിലേക്ക് പോകുന്ന ഇടവഴിയില്‍ വെച്ചാണ് സംഭവം നടന്നത്. സമീപത്ത് സ്ഥാപിച്ചിരുന്ന സിസിടിവിയില്‍ പതിഞ്ഞ ദൃശ്യം സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. സംഭവം നടന്ന ദിവസം സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വീഡിയോയ്ക്ക് ഒപ്പം ചേര്‍ത്തിരിക്കുന്ന കുറിപ്പിലുണ്ടായിരുന്നു.

സിസിടിവയിലെ ദൃശ്യത്തില്‍ യുവതിയെ ആക്രമിച്ചയാളുടെ മുഖം കൃത്യമായി പതിഞ്ഞിരുന്നു. എന്നാല്‍ യുവതിയുടെ മുഖം പതിഞ്ഞിട്ടുമില്ല. പോലീസ് ഇയാള്‍ക്കായി തിരച്ചല്‍ ശക്തമാക്കിയിട്ടുണ്ട്.

Posted by Jency Binoy Pulinakuzhiyil on 20 ಅಕ್ಟೋಬರ್ 2017