ബാങ്കുകളില്‍ കൂടുതല്‍ ചെറുകിട നിക്ഷേപ പദ്ധതികള്‍

0
53

ന്യൂഡല്‍ഹി: മൂന്ന് സ്വകാര്യ ബാങ്കുകളുള്‍പ്പെടെ രാജ്യത്തെ ബാങ്കുകള്‍ക്ക് കൂടുതല്‍ ചെറുകിട നിക്ഷേപ പദ്ധതികള്‍ സ്വീകരിക്കാന്‍ കേന്ദ്രസര്‍ക്കാരിന്റെ അനുമതി. നാഷണല്‍ സേവിങ്‌സ് സര്‍ട്ടിഫിക്കറ്റ്, ആവര്‍ത്തന നിക്ഷേപങ്ങള്‍, പ്രതിമാസ വരുമാന പദ്ധതി എന്നിവ പ്രകാരം നിക്ഷേപം സ്വീകരിക്കാനാണ് ബാങ്കുകള്‍ക്ക് അനുമതി നല്‍കിയിരുന്നത്. പോസ്റ്റ് ഓഫീസുകളില്‍ ലഭ്യമായിരുന്ന പദ്ധതികളാണ് ഇപ്പോള്‍ ബാങ്കുകളിലേക്കും വ്യാപിപ്പിച്ചിരിക്കുന്നത്.

കേന്ദ്രസര്‍ക്കാര്‍ ഉത്തരവനുസരിച്ച് രാജ്യത്തെ പൊതുമേഖല ബാങ്കുകള്‍ക്കും എച്ച്.ഡി.എഫ്.സി, ഐ.സി.ഐ.സി.ഐ, ആക്‌സിസ് ബാങ്ക് എന്നിവക്കുമാണ് നിക്ഷേപം സ്വീകരിക്കാന്‍ അനുമതി നല്‍കിയിട്ടുള്ളത്.
നിലവില്‍ പബ്ലിക് പ്രൊഫിഡന്റ് ഫണ്ട്, കിസാന്‍ വികാസ് പത്ര, സുകന്യ സമൃതി അക്കൗണ്ടുകള്‍ എന്നിവയിലുള്‍പ്പെടുത്തി നിക്ഷേപം സ്വീകരിക്കാന്‍ നിലവില്‍ ബാങ്കുകള്‍ക്ക് അനുമതിയുണ്ട്. കഴിഞ്ഞ മാസവും ചെറുകിട നിക്ഷേപ പദ്ധതികളുടെ പലിശ നിരക്കുകളില്‍ മാറ്റം വരുത്താന്‍ കേന്ദ്രസര്‍ക്കാര്‍ തയാറായിരുന്നില്ല.